പെട്രോൾ വില വർധന: എസ്​.ടി.യു കലക്​ടറേറ്റ്​ മാർച്ച്​ നടത്തി

കോഴിക്കോട്: പെേട്രാളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരിക, പെട്രോൾ, ഡീസൽ വിലയിൻമേൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടത്തുന്ന കൊള്ളയടി അവസാനിപ്പിക്കുക, ദിവസേനയുള്ള ഇന്ധന വിലയിലെ മാറ്റം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ടി.യു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മോട്ടോർ തൊഴിലാളികൾ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് യു. പോക്കർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എൻ.കെ.സി ബഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വേളാട്ട് അഹമ്മദ് മാസ്റ്റർ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സലീം നരിക്കുനി, ജില്ല ജനറൽ സെക്രട്ടറി യു.എ. ഗഫൂർ, ജാഫർ സക്കീർ, ആർ.കെ. മൊയ്തീൻ, യു.പി. മുഹമ്മദ്, ആബിദ് പെരുവയൽ, ഷെഫീഖ് ബേപ്പൂർ എന്നിവർ സംസാരിച്ചു. മാർച്ചിന് ജില്ല ഭാരവാഹികളായ ഇ.ടി.പി ഇബ്രാഹിം, ടി.വി. അബൂബക്കർ കോയ, സലാം കൊടുവള്ളി, കെ.ടി.കെ. അബ്ദുല്ല, കെ.പി.സി. ശുക്കൂർ, മജീദ് വടകര, അഷ്റഫ് കല്ലാച്ചി, ബാവുട്ടി ബേപ്പൂർ, വിരിപ്പിൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി. photo: stu 50.jpg caption: പെട്രോൾ-ഡീസൽ വില വർധനക്കെതിരെ എസ്.ടി.യു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ച് സംസ്ഥാന വൈസ് പ്രസിഡൻറ് യു. പോക്കർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.