കോഴിക്കോട്: നദീസംരക്ഷണ സന്ദേശവുമായി 'ചാലിയാർ റിവർ ചലഞ്ച് -17' എന്ന പേരിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ദീർഘദൂര കയാക്കിങ് നടത്തും. ക്ലീൻ റിവേഴ്സ് ഇനിഷ്യേറ്റിവ് ട്രസ്റ്റ് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് ക്ലബിെൻറയും ടൂറിസം വകുപ്പിെൻറയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യ, സിംഗപ്പൂർ, മലേഷ്യ, കാനഡ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 120 ആളുകളാണ് യാത്രയിൽ പങ്കെടുക്കുന്നത്. പത്ത് വയസ്സ് മുതൽ 60 വയസ്സുവരെ പ്രായമുള്ളവരടങ്ങിയ സംഘം ചാലിയാറിലൂടെ 68 കി.മീറ്റർ സഞ്ചരിക്കും. സംഘത്തിൽ 25 സ്ത്രീകളും 15 കുട്ടികളുമുണ്ട്. രാവിലെ അഞ്ചു മുതൽ 12 വരെയും വൈകീട്ട് മൂന്നു മുതൽ ആറുവരെയുമാണ് കയാക്കിങ് ഉണ്ടാവുക. വെള്ളിയാഴ്ച നിലമ്പൂരിൽനിന്ന് തുടങ്ങുന്ന യാത്ര 24ന് വൈകീട്ട് നാലിന് ബേപ്പൂരിൽ സമാപിക്കും. നദികളിൽ അടിഞ്ഞുകൂടിയ മാലിന്യം ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കയാക്കിങ് സംഘടിപ്പിക്കുന്നത്. നദിയുടെ സമീപപ്രദേശങ്ങളിലുള്ള പത്തോളം സ്കൂളുകളിലെ വിദ്യാർഥികൾക്കായി നദീസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.