കോഴിക്കോട്: സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിലിെൻറ ആഭിമുഖ്യത്തിൽ ലോക വയോജന ദിനമായ ഒക്ടോബർ ഒന്നിന് കോഴിക്കോട്ട് നടക്കുന്ന കൂട്ടനടത്തം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഫ്ലാഗ്ഒാഫ് ചെയ്യും. രാവിെല ഏഴിന് ഇ.എം.എസ് സ്റ്റേഡിയം പരിസരത്തുനിന്നും ആരംഭിച്ച് മുതലക്കുളം-മിഠായിത്തെരുവ് ടൗൺഹാളിൽ സമാപിക്കും. ചെയർമാൻ എ.കെ. ചന്ദ്രെൻറ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു. കെ.എസ്. ഭീഷ്മർ, പി.വി. മാധവൻ, ടി.എം. സജീന്ദ്രൻ, എൻ. സത്യനാഥൻ, സി.പി. സദാനന്ദൻ, പി.എം. ബാലകൃഷ്ണൻ, മധു എന്നിവർ സംസാരിച്ചു. ജന. കൺവീനർ ഒ.കെ. വർഗീസ് സ്വാഗതം പറഞ്ഞു. അഭിനയ ശിൽപശാല ഇന്ന് കോഴിക്കോട്: കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടകിെൻറ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഏകദിന അഭിനയ ശിൽപശാല വ്യാഴാഴ്ച രാവിലെ ഒമ്പതിന് ശിക്ഷക് സദനിൽ നടക്കും. വിവിധ ജില്ലകളിൽനിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 40ൽപരം നാടകപ്രവർത്തകർ ശിൽപശാലയിൽ പെങ്കടുക്കും. വൈകുന്നേരം ആറിന് ചേരുന്ന സമാപനസമ്മേളനത്തിൽ നാടകകൃത്ത് ജയപ്രകാശ് കുളൂർ മുഖ്യാതിഥിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.