ബേപ്പൂർ: മാറാട് ഗോദീശ്വരം ഭാഗത്ത് കടലിൽ അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് വീശി. ബുധനാഴ്ച രാവിലെ 8-ന് ശോദീശ്വരം കടൽത്തീരത്ത് നിന്നവരാണ് ചുഴലിക്കാറ്റ് നേരിൽക്കണ്ടത്. തീരപ്രദേശത്ത് അസാധാരണ രീതിയിൽ പൊടിപടലങ്ങൾ പെട്ടെന്ന് ഉയരത്തിൽ പറക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഈ സമയത്ത് കടലിൽ തിരമാല സുമാർ 100 മീറ്റർ ഉയരത്തിൽ ഒരു സ്തൂപംപോലെ അതിവേഗതയിൽ തീരത്തേക്ക് അടുക്കുകയായിരുന്നു. കണ്ടു നിന്നവർ അൽപനേരത്തേക്ക് പരിഭ്രാന്തരായെങ്കിലും ആഞ്ഞുവീശിയ കാറ്റ് മിനിറ്റുകൾക്കകം തീരത്തേക്ക് അടുത്ത് ശക്തി കുറഞ്ഞ് ഇല്ലാതായി. ബുധനാഴ്ച കടൽ പതിവിലും പ്രക്ഷുബ്ദമായിരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ചെറുതോണികളൊന്നും കടലിൽ ഇറക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.