കേൾക്കാത്ത ശബ്​ദങ്ങൾക്ക്​ കാതോർത്ത്​; പറയാത്ത വാക്കുകൾക്ക്​ ചുണ്ടനക്കി

കോഴിക്കോട്: ഇൻഡോർ സ്റ്റേഡിയം ഹാളിലെ വേദിയിൽ മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ. സുരേഷ്കുമാറിനോടൊപ്പം ചേർന്ന് ശൂന്യതയിൽനിന്ന് വെൺപ്രാവിനെ പറത്തിവിട്ടപ്പോൾ ചുറ്റും കൂടിനിന്ന കുരുന്നുമുഖങ്ങളിൽ കൗതുകം പൊട്ടിവിടർന്നു. ശബ്ദമില്ലാതെ പൊട്ടിച്ചിരിച്ചും കൈയടിച്ചും അവർ ആഹ്ലാദം പങ്കുവെച്ചു. റഹ്മാനിയ സ്കൂൾ ഫോർ ദ ഹാൻഡികാപ്ഡി​െൻറ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര ബധിരവാരാചരണത്തി​െൻറ ഉദ്ഘാടനവേദിയായിരുന്നു ഇത്. ചുറ്റുമുള്ള ലോകത്തി​െൻറ ശബ്ദങ്ങൾ കേൾക്കാനാവാത്തവർക്കായി കാഴ്ചയിലൂടെയും ആംഗ്യത്തിലൂടെയും പുതിയലോകം തുറന്നുകൊടുത്താണ് അന്താരാഷ്ട്ര ബധിര വാരാചരണം സംഘടിപ്പിച്ചത്. ഡി.ഡി.ഇ ഇ.കെ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി 'ബധിരരുടെ സാമൂഹിക ഉദ്ഗ്രഥനം ആംഗ്യഭാഷയിലൂടെ' എന്ന വിഷയത്തിൽ എം.ജി സർവകലാശാല ഐ.ആർ.എൽ.ഡി ഡയറക്ടർ ഡോ. കെ. മുഹമ്മദ് മുസ്തഫ സെമിനാർ അവതരിപ്പിച്ചു. വാരാചരണത്തി​െൻറ ഭാഗമായി സ്കൂളിൽ നടന്ന ചിത്രരചന, ഡിജിറ്റൽ പെയിൻറിങ്, പ്രവൃത്തിപരിചയ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി. കോർപറേഷൻ കൗൺസിലർ എം.എം. പത്മാവതി അധ്യക്ഷത വഹിച്ചു. റഹ്മാനിയ സ്കൂൾ മാനേജർ പി. അഹമ്മദ് കോയ, പി.ടി.എ പ്രസിഡൻറ് വി.ടി. സൈതുമ്മർ, എം.ടി. മജീദ്, വിബി ജോബിൻ. യു.ആർ.സി ട്രെയ്നർ ഹരീഷ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി. അബ്ദുനാസിർ സ്വാഗതവും മുഹമ്മദ് അഷ്റഫ് ചാലിൽ നന്ദിയും പറഞ്ഞു. 120 ബധിര വിദ്യാർഥികളും 60ഓളം രക്ഷിതാക്കളും 40ഓളം പരിശീലകരും പരിപാടിയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.