പേരാമ്പ്ര: പേരാമ്പ്ര-പയ്യോളി റോഡിൽ കൽപത്തൂർ കോളോറപ്പാറക്കു സമീപം പെരുമ്പാമ്പിനെ പിടികൂടി. രാത്രിയിൽ ഇവിടെ പതിവായി കണ്ടുവരാറുള്ള പെരുമ്പാമ്പാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി നാട്ടുകാരായ നെല്ലിയുള്ളപറമ്പിൽ അനീഷ്, എടവന കിഴക്കയിൽ ബഷീർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പാമ്പിനെ വനംവകുപ്പ് വാച്ചറും പാമ്പു പിടിത്തക്കാരനുമായ സുരേന്ദ്രൻ കരിങ്ങാടിനെ ഏൽപിച്ചു. കോടേരിച്ചാൽ ശ്രദ്ധ പാലിയേറ്റിവ് 'ഇന്നലെയിൽനിന്ന് നാെളയെ തേടി' ഇറങ്ങുന്നു പേരാമ്പ്ര: കോടേരിച്ചാൽ ശ്രദ്ധ പാലിയേറ്റിവ് കെയറിെൻറ ആഭിമുഖ്യത്തിൽ ലോക വയോജനദിനത്തിെൻറ ഭാഗമായി 'ഇന്നലെയിൽനിന്ന് നാെളയെ തേടി' പരിപാടി നടത്തുന്നു. വെങ്ങപ്പറ്റ ഗവ. ഹൈസ്കൂൾ വിദ്യാർഥികളുടെ സഹകരണത്തോടെയാണ് പരിപാടി. പരിശീലനം നേടിയ 70ഓളം സ്കൂൾ വിദ്യാർഥികൾ മുതിർന്ന പൗരന്മാരുടെ വീടുകളിലെത്തി നാടിെൻറ ചരിത്രം, അവരുടെ കുട്ടിക്കാല അനുഭവങ്ങൾ, നിലവിൽ ഇവർ നേരിടുന്ന വെല്ലുവിളികൾ, പുതിയ തലമുറക്കുള്ള സന്ദേശം തുടങ്ങിയ കാര്യങ്ങൾ അവരിൽനിന്ന് മനസ്സിലാക്കി പുതിയ തലമുറയിലേക്ക് പകർന്നുനൽകുക എന്നതാണ് പദ്ധതി. ഇതിനായി വിദ്യാർഥികളുടെ 21 ഗ്രൂപ്പുകളെയാണ് ഒരുക്കിയത്. ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന് കോടേരിച്ചാലിൽ നടക്കും. സമാപനം ഒക്ടോബർ ഒന്നിന് വൈകീട്ട് കോടേരിച്ചാൽ ടൗണിൽ നടക്കും. നവരാത്രി പൂജ കൊയിലാണ്ടി: നവരാത്രി ആഘോഷത്തിെൻറ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും എഴുത്തിനിരുത്ത്, വാഹനപൂജ, ഗ്രന്ഥംവെപ്പ്, വിശേഷാൽപൂജ തുടങ്ങിയവയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.