അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ദേശീയ ഉപജീവന യജ്ഞം പദ്ധതിയുടെ ഭാഗമായ തെരുവുകച്ചവടക്കാർക്കുള്ള സഹായ പദ്ധതി പ്രകാരം കോർപറേഷൻ പരിധിയിൽ തിരിച്ചറിയൽകാർഡ് നൽകുന്നതിന് ഏജൻസികളിൽനിന്ന് ക്വേട്ടഷൻ ക്ഷണിച്ചു. ക്വേട്ടഷൻ സെപ്റ്റംബർ 23ന് അഞ്ചുമണിക്കകം കോഴിക്കോട് മുനിസിപ്പൽ േകാർപറേഷ​െൻറ പഴയ കെട്ടിടത്തിലെ സിറ്റി മിഷൻ മാനേജ്മ​െൻറ് യൂനിറ്റ്, എൻ.യു.എൽ.എം ഒാഫിസിൽ നേരിേട്ടാ ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. ദിവസവേതന നിയമനം കോഴിക്കോട്: പയ്യാനക്കൽ ജി.വി.എച്ച്.എസ്.എസിൽ ഒഴിവുള്ള എച്ച്.എസ്.എ നാച്വറൽ സയൻസ്, എച്ച്.എസ്.എ അറബിക് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. 23ന് രാവിലെ 10ന് ഹാജരാകണം. റോഹിങ്ക്യൻ ജനതക്ക് െഎക്യദാർഢ്യ റാലിയും പ്രതിഷേധ സംഗമവും കോഴിക്കോട്: സിറ്റി സൗത്ത് മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഹിങ്ക്യൻ ജനതക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് യുവജന റാലിയും പ്രതിഷേധ സംഗമവും നടത്തി. പയ്യാനക്കൽ ബസാറിൽനിന്ന് ആരംഭിച്ച റാലി ചക്കുംകടവിൽ സമാപിച്ചു. ജില്ല മുസ്ലിംലീഗ് പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് യു. സജീർ അധ്യക്ഷത വഹിച്ചു. യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂർ, സി.ടി. സക്കീർ ഹുസൈൻ, പി.വി. അവറാൻ, അഡ്വ. എ.വി. അൻവർ, കെ.എം.എ. റഷീദ്, കെ. മുഹമ്മദലി, എ. ഷിജിത്ത് ഖാൻ, പി.വി. ഷംസുദ്ദീൻ, കെ. ഹംസക്കോയ, കെ.എം. റഷീദ്, കെ.പി. അബ്ദുല്ലക്കോയ, കെ. അബ്ദുൽ നാസർ, എൻ. അബ്ദുൽ സലാം മീഞ്ചന്ത, ടി.കെ. അഷ്റഫ്, സുഹൈബ് മുഖദാർ, അഡ്വ. പി. സക്കീർ, എൻ. ഇഖ്ബാൽ, കെ. ഷമീർ, എൻ. ബഷീർ, കെ. മുഹമ്മദ് ഹാരിസ് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ.വി. മൻസൂർ സ്വാഗതവും മേഖല യൂത്ത്ലീഗ് പ്രസിഡൻറ് പി.െക. നസീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.