പേരാമ്പ്ര ഉപജില്ല കായികോത്സവം

നടുവണ്ണൂർ: പേരാമ്പ്ര ഉപജില്ല കായികോത്സവത്തി​െൻറ ഭാഗമായുള്ള ഹാൻഡ്ബാൾ മത്സരം ചെമ്പനോട ഹൈസ്കൂളിലും ചെസ്, ക്രിക്കറ്റ് എന്നിവ പേരാമ്പ്ര ഹൈസ്കൂളിലും വ്യാഴാഴ്ച രാവിലെ 10 മുതൽ നടക്കും. ജൂനിയർ ഫുട്ബാൾ മത്സരം വെള്ളിയാഴ്ച വാകയാട് ഹൈസ്കൂളിലും കബഡി മത്സരം കരുവണ്ണൂർ മിനി സ്റ്റേഡിയത്തിലും നടക്കും. സീനിയർ ഫുട്ബാൾ 23നു വാകയാട് ഹൈസ്കൂൾ ഗ്രൗണ്ടിലും ബാഡ്മിൻറൺ, വോളിബാൾ എന്നിവ 24നു യഥാക്രമം കൂരാച്ചുണ്ട് ഇൻഡോർ സ്റ്റേഡിയത്തിലും നടുവണ്ണൂർ ഹൈസ്കൂൾ ഗ്രൗണ്ടിലും നടക്കും. അത്ലറ്റിക് മത്സരം ഒക്ടോബർ നാല്, അഞ്ച്, ആറ് തീയതികളിൽ വാകയാട് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. മത്സരാർഥികൾ ഒറിജിനൽ ആധാർ കാർഡോ ഓൺലൈൻ എൻട്രിയുടെ പകർപ്പോ സഹിതം എത്തിച്ചേരണമെന്ന് ഉപജില്ല ഓഫിസർ അറിയിച്ചു. നവരാത്രി ആഘോഷത്തിന് ഒരുങ്ങി നടുവണ്ണൂർ: കോട്ടൂർ കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് വ്യാഴാഴ്ച വിശേഷാൽപൂജയോടെ തുടക്കംകുറിക്കും. 30 വരെ എല്ലാ ദിവസവും നവരാത്രി വിശേഷാൽപൂജകൾ നടക്കും. നവരാത്രി ആഘോഷത്തിന് മേൽശാന്തി എടശ്ശേരി ഇല്ലത്ത് രവീന്ദ്രൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. 28ന് വൈകീട്ട് അഞ്ചിന് ഗ്രന്ഥംവെപ്പ്, ഗ്രന്ഥപൂജ, നാമജപം, 29ന് ഗ്രന്ഥപൂജ, വിശേഷാൽപൂജ, സരസ്വതിപൂജ, നാമജപം എന്നിവ നടക്കും. 30ന് വിജയദശമിദിനത്തിൽ നവരാത്രി ആഘോഷ പരിപാടികൾ ദേവസ്വം ബോർഡ് മെംബർ ശശികുമാർ പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. സംസ്ഥാന പാതയില്‍ തെങ്ങിന്‍തൈ നട്ട് പ്രതിഷേധിച്ചു ഉള്ള്യേരി: റോഡി​െൻറ പകുതിഭാഗം പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായ സംസ്ഥാന പാതയില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെങ്ങിന്‍തൈ നട്ട് പ്രതിഷേധിച്ചു. ഉള്ള്യേരി ബസ്സ്റ്റാൻഡിന് സമീപം ഗ്രാമീണ ബാങ്കിന് മുന്‍വശത്താണ് റോഡ് ചളിക്കുണ്ടായത്. ഈ ഭാഗത്തുതന്നെയാണ് ഓട്ടോ പാര്‍ക്കിങ്ങും. കുഴി ഒഴിവാക്കാന്‍ വാഹനങ്ങള്‍ എതിര്‍ഭാഗത്തേക്ക് തിരിക്കുന്നത് യാത്രാക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷമീര്‍ നളന്ദ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.