െറയിൽ ഫെൻസിങ് നടപ്പാക്കണം

പുൽപള്ളി: വേലിയമ്പം, കോളറാട്ടുകുന്ന്, മൂഴിമല, കാര്യമ്പാടി, കല്ലുവയൽ എന്നി പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിനു പരിഹാരം കാണണമെന്ന് കർഷക കോൺഗ്രസ് 13ാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്ത് താമസിക്കുന്ന കൃഷിക്കാർക്ക് ഒരുകൃഷിയും ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. കാട്ടുപന്നിയുടെ ശല്യമാണ് കൂടുതൽ. പ്രദേശത്ത് റെയിൽ ഫെൻസിങ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ആൻറണി ചോലിക്കര യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് മഞ്ഞപ്പിള്ളിൽ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. കെ.ഡി. ചന്ദ്രൻ, പുത്തൻകണ്ടത്തിൽ വിജയൻ, ഉണ്ടശാംപറമ്പിൽ മാത്തച്ചൻ, ചോമാടി രാഘവൻ, പന്നപ്പുറത്ത് രമേശ്, സുനിൽകുമാർ കല്ലുകുന്നേൽ എന്നിവർ സംസാരിച്ചു. ------------- ബിജുവി​െൻറ കരവിരുതിൽ വിരിയുന്നത് മനോഹര ശിൽപങ്ങൾ പുൽപള്ളി: സംസാരശേഷിയില്ലാത്ത യുവാവ് ചിരട്ടയിൽ തീർത്ത ശിൽപങ്ങൾ ശ്രദ്ധേയമാകുന്നു. ശശിമല പള്ളിത്താഴെ പ്ലാപ്പറമ്പിൽ ബിജു (34) ആണ് കരകൗശല വസ്തുക്കൾ രൂപപ്പെടുത്തുന്നത്. ഗണപതി വിഗ്രഹങ്ങൾ, വീണ, മത്സ്യം, മയിൽ, നിലവിളക്ക് തുടങ്ങിയവയെല്ലാം കുറഞ്ഞ സമയംകൊണ്ട് ബിജുവി​െൻറ കരവിരുതിൽ വിരിയുന്നു. സമീപകാലത്താണ് ബിജുവി​െൻറ കഴിവുകൾ പ്രകടമായത്. ഇപ്പോൾ, കൂലിപ്പണിക്കുശേഷം ലഭിക്കുന്ന ഒഴിവുവേളകൾ പൂർണമായും ചിരട്ടയിൽ തീർത്ത ശിൽപങ്ങൾ നിർമിക്കാൻ ഉപയോഗപ്പെടുത്തുന്നു. ജനിക്കുേമ്പാൾ സംസാരശേഷിയുണ്ടായിരുന്ന ബിജുവിന് മൂന്നരവയസ്സിലാണ് സംസാര-ശ്രവണശേഷി നഷ്ടപ്പെട്ടത്. ഭാര്യ രാജിയും ശിൽപനിർമാണത്തിന് സഹായത്തിനുണ്ട്. യുവാവി​െൻറ കഴിവുകൾ കണ്ടറിഞ്ഞ് ഒട്ടേറെപ്പേർ പുതിയ ശിൽപങ്ങൾ നിർമിക്കാൻ ഓർഡറും നൽകുന്നുണ്ട്. മക്കൾ: അഭിനവ്, അർഷ. TUEWDL3 ബിജു ശിൽപനിർമാണത്തിൽ ------------ പത്മനാഭൻ ദിനാചരണം കൽപറ്റ: കേരള എൻ.ജി.ഒ യൂനിയൻ സ്ഥാപക നേതാക്കളിലൊരാളായ ഇ. പത്മനാഭ​െൻറ 27ാം അനുസ്മരണദിനം ആചരിച്ചു. യൂനിയൻ ജില്ല സ​െൻററിലും ഏരിയ കേന്ദ്രങ്ങളിലും പതാക ഉയർത്തി. ജില്ല സ​െൻററിൽ യൂനിയൻ ജില്ല സെക്രട്ടറി കെ. ആനന്ദൻ, കൽപറ്റ കലക്ടറേറ്റ് പരിസരത്ത് സിവിൽ സ്റ്റേഷൻ ഏരിയ പ്രസിഡൻറ് ഷാബു, മാനന്തവാടിയിൽ കെ.വി. ജഗദീഷ്, ബത്തേരിയിൽ കെ.എം. റോയി, കൽപറ്റ ജില്ല വെറ്ററിനറി സ​െൻററിൽ വി.പി. സുബ്രഹ്മണ്യൻ എന്നിവർ പതാക ഉയർത്തി. തുടർന്ന് ജില്ല സ​െൻററിൽ ചേർന്ന സമ്മേളനത്തിൽ യൂനിയൻ സംസ്ഥാന സെക്രട്ടേറിയേറ്റംഗം എൻ. ബാബു, കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി സുരേഷ് താളൂർ എന്നിവർ പ്രഭാഷണം നടത്തി. യൂനിയൻ ജില്ല പ്രസിഡൻറ് ടി.കെ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.വി. ഏലിയാമ്മ, ജില്ല സെക്രട്ടറി കെ. ആനന്ദൻ, പി.കെ. അനൂപ് എന്നിവർ സംസാരിച്ചു. ----------- ഇന്ധന വിലവർധന: സമരം 22ന് വൈത്തിരി: വർധിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് വാഹനം തള്ളിയോടിച്ച് യൂത്ത് കോൺഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച സമരം സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് നടന്ന യോഗം കൽപറ്റ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എബിൻ മുട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. മുനീർ ഗുപ്ത അധ്യക്ഷത വഹിച്ചു. ശുക്കൂർ പാലശ്ശേരി, ഷിഹാബ്, ബേബി, അഖിലേഷ്, ബിമിലേഷ്, രതീഷ് നായർ, ഹനീഫ, ശ്രീജിത്ത്, ജഷീർ കടവത്ത്, സലീം പൊഴുതന, ശ്രീകാന്ത്, ഇക്ബാൽ, ഷൗക്കത്ത്, ജാഫർ, അജ്മൽ എന്നിവർ സംസാരിച്ചു. ---------- റോഡിൽ വാഴനട്ട് പ്രതിഷേധം പുതുശ്ശേരിക്കടവ്: ടൗണിനു നടുവിൽ രൂപപ്പെട്ട കുഴി നികത്താത്തതിൽ പ്രതിഷേധിച്ച് യൂത്ത്ലീഗ് പ്രവർത്തകർ റോഡിൽ വാഴനട്ടു. ഇൗ കുഴിയിൽ വീണു നിരവധി ബൈക്ക് യാത്രക്കാർക്ക് പരിേക്കറ്റിരുന്നു. നിരവധി തവണ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടർന്നാണ് പ്രവർത്തകർ പ്രതിഷേധത്തിനിറങ്ങിയത്. ശാഖ സെക്രട്ടറി എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. എൻ.പി. ശമീർ, വി.കെ. മമ്മൂട്ടി, എം. അബ്ദുല്ല, സിദ്ദീഖ് കോമ്പി, കെ.സി. സമദ്, എം. ബഷീർ, അയ്യൂബ്, എം. ദിൽഷാദ്, കെ. ആഷിഖ് എന്നിവർ നേതൃത്വം നൽകി. TUEWDL7 യൂത്ത്ലീഗ് പ്രവർത്തകർ റോഡിൽ വാഴനട്ടു പ്രതിഷേധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.