റോഹിങ്ക്യൻ അഭയാർഥികളോടുള്ള കേന്ദ്ര നിലപാട്​; ഹെഡ്​ പോസ്​റ്റ്​ ഒാഫിസിലേക്ക്​ പി.ഡി.പി മാർച്ച്​

കോഴിക്കോട്: റോഹിങ്ക്യൻ അഭയാർഥികളെ ഇന്ത്യയിൽനിന്ന് ആട്ടിയോടിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് പി.ഡി.പിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഹെഡ് പോസ്റ്റ് ഒ ാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളിലാണ് മാർച്ച് സംഘടിപ്പിച്ചത്. കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നുള്ള പ്രവർത്തകർ മാർച്ചിൽ പെങ്കടുത്തു. മർകസ് കോംപ്ലസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ മഴ വകവെക്കാതെ നിരവധി പേർ പെങ്കടുത്തു. ഹെഡ് പോസ്റ്റ് ഒാഫിസിന് മുന്നിൽ നടത്തിയ ധർണ കോളമിസ്റ്റ് ഒ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പി.ഡി.പി സംസ്ഥാന ജന. സെക്രട്ടറി നിസാർ മേത്തർ അധ്യക്ഷത വഹിച്ചു. ഗ്രോ വാസു, സി.കെ. അബ്ദുൽ അസീസ്, അഹമ്മദ് ദേവർകോവിൽ, നാസർ ഫൈസി, സാദിഖ് ഉളിയിൽ, ഗോപി കുതിരക്കല്ല്, രാജീമണി തൃശൂർ, സലീം ബാബു, ബഷീർ പൂവത്തൂർ, റഫീഖ് തങ്ങൾ, ലത്തീഫ് പയ്യോളി, നൗഷാദ് തിക്കോടി, ഷംസുദ്ദീൻ പാലക്കാട്, സലാം മുന്നിയൂർ, സിദ്ദീഖ് പുതുപ്പാടി, വേലായുധൻ വെന്നിയൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.