അപകട ഭീഷണി ഉയർത്തുന്ന മരം മുറിച്ചുനീക്കാൻ നടപടിയില്ല

മാനന്തവാടി: മൈസൂരു-മാനന്തവാടി അന്തർ സംസ്ഥാന പാതക്കരികിൽ മാസങ്ങളായി അപകട ഭീഷണിയുയർത്തി നിൽക്കുന്ന വൻമരം മുറിച്ചുനീക്കാൻ നടപടിയില്ല. മാനന്തവാടി-മൈസൂരു പാതയിൽ കാട്ടിക്കുളം വയൽക്കരയിലാണ് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിൽ 50 അടിയോളം ഉയരമുള്ള താന്നിമരം ഉള്ളത്. 70 വർഷത്തോളം പഴക്കമുള്ള മരമാണിത്. രണ്ടു വർഷമായി മരം ഉണങ്ങി ദ്രവിച്ച നിലയിലാണ്. അടിഭാഗം ദ്രവിച്ചിരിക്കുകയാണ്. പൊതുവെ ബലംകുറഞ്ഞ മരമാണിത്. മരത്തി​െൻറ ശിഖരങ്ങൾ ഉണങ്ങി ഏതുനിമിഷവും പൊട്ടിവീഴാവുന്ന അവസ്ഥയിലാണ്. ഇൗ മരത്തിനടിയിലൂടെയാണ് മൈസൂരു, കുടക് എന്നിവിടങ്ങളിലേക്കുൾപ്പെടെ രാപ്പകലില്ലാതെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേർ കാൽനടയായും ഇതിലൂടെ യാത്ര ചെയ്യുന്നുണ്ട്. മരത്തിന് കീഴിലൂടെയാണ് 11 കെ.വി വൈദ്യുതി ലൈനും കടന്നുപോകുന്നത്. ചില്ലകൾ പൊട്ടി വൈദ്യുതി ലൈനിൽ വീഴുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതോടൊപ്പം കാട്ടിക്കുളത്തും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണം നിലക്കുന്നതിനും കാരണമായിത്തീരും. മരം നിലംപതിക്കുന്നത് സമീപത്തെ നെൽകൃഷി നശിക്കുന്നതിനും ഇടയാക്കും. കഴിഞ്ഞദിവസങ്ങളിൽ വയലിൽ ജോലിക്കു പോകുന്നവരും ബൈക്ക് യാത്രികനും മരത്തി​െൻറ ചില്ലകൾ പൊട്ടിവീണു ദേഹത്തുപതിക്കാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. എം.എൽ.എ, പൊതുമരാമത്ത് വകുപ്പ് എന്നിവർക്കെല്ലാം പരാതി നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. കനത്ത മഴതുടരുന്ന സാഹചര്യത്തിൽ മരം നിലംപൊത്തിയാൽ വൻ ദുരന്തങ്ങൾക്കാകും സാക്ഷിയാകേണ്ടി വരുക. റോഡരികുകളിൽ അപകട ഭീഷണി ഉയർത്തുന്നതും ഗതാഗതക്കുരുക്കിന് കാരണമാവുന്നതുമായ മരങ്ങൾ മുറിച്ച് മാറ്റണമെന്ന് ജില്ല കലക്ടർ ഉത്തരവ് നൽകിയിട്ടുണ്ടെങ്കിലും അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. TUEWDL6 കാട്ടിക്കുളം വയൽക്കരയിൽ അപകട ഭീഷണി ഉയർത്തുന്ന മരം ---------------------------- ഉപരോധിച്ചു മാനന്തവാടി: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് മോട്ടോർ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിലെ പെട്രോൾ പമ്പുകൾ ഉപരോധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മാനന്തവാടിയിൽ മൈസൂരു റോഡിേലയും പോസ്റ്റ് ഓഫിസിനു സമീപേത്തയും രണ്ടു പമ്പുകളാണ് ഉപരോധിച്ചത്. ടി.എ. റെജി അധ്യക്ഷത വഹിച്ചു. അൻഷാദ് മാട്ടുമ്മൽ, പി. ഷംസുദ്ദീൻ, എം.പി. ശശികുമാർ, എ.എം. നിഷാന്ത്, മുജീബ് കോടിയോടൻ, വിനോദ് തോട്ടത്തിൽ, പി.കെ. ബിജു, ടി.കെ. മമ്മൂട്ടി, ടി. ബാബു എന്നിവർ സംസാരിച്ചു TUEWDL5 മോട്ടോർ തൊഴിലാളി കോൺഗ്രസ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ നടത്തിയ പെട്രോൾ പമ്പ് ഉപരോധം ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു ---------- വായനശാലയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം അടിസ്ഥാനരഹിതം മാനന്തവാടി: കണിയാരം പ്രഭാത് വായനശാല കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണം അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് നിർമാണ കമ്മിറ്റി കൺവീനർ പി.ജി. വിജയന്‍ വാര്‍ത്തസമ്മേളനത്തിൽ പറഞ്ഞു. വായനശാല നവീകരണ പ്രവൃത്തിയില്‍ അഴിമതി നടത്തുകയും ഫണ്ട് ലാപ്സാക്കുകയും നവീകരണ കമ്മിറ്റി അംഗങ്ങളുടെ വ്യാജ ഒപ്പിടുകയും ചെയ്തെന്ന് ആരോപിച്ചാണ് തന്നെ വായനശാല കമ്മിറ്റി പുറത്താക്കിയത്. നിലം ടൈല്‍ ചെയ്യുന്നതിനും സീലിങ്ങിനും മറ്റു നവീകരണ പ്രവൃത്തികള്‍ക്കുമായി മാനന്തവാടി മുനിസിപ്പാലിറ്റി അനുവദിച്ച രണ്ടുലക്ഷം രൂപയുടെ ഫണ്ടുമായി ബന്ധപ്പെട്ടാണ് ക്രമക്കേടെന്നാണ് കമ്മിറ്റി ആരോപിണം. വായനശാല സെക്രട്ടറി വി.യു. ജോയിയാണ് മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് എടുപ്പിച്ചത്. വായനശാല സെക്രട്ടറി നിരുത്തരവാദമായി പ്രവര്‍ത്തിച്ചതാണ് പണം നഷ്ടപ്പെടാന്‍ കാരണം. എസ്റ്റിമേറ്റ് പ്രകാരമുള്ള പണികള്‍ മുഴുവന്‍ ചെയ്തു തീര്‍ത്തിട്ടുണ്ട്. എന്നാല്‍, കമ്മിറ്റി സ്വയം ജോലി ഏറ്റെടുത്തു നടത്താന്‍ തീരുമാനിച്ചതോടുകൂടി കരാറുകാരനായ സെക്രട്ടറിക്കുണ്ടായ വിഷമങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് പിന്നിൽ. എല്ലാവരെയും അറിയിക്കാതെയാണ് വായനശാല കമ്മിറ്റി ചേരുന്നത്. കെട്ടിട നവീകരണവുമായി ബന്ധപ്പെട്ട് ത​െൻറ പേരില്‍ സ്വീകരിച്ച നടപടി അറിയിച്ചിട്ടില്ല. കെട്ടിട നവീകരണത്തി​െൻറ വരവ്ചെലവ് കണക്കുകള്‍ കമ്മിറ്റി ഐകകണ്ഠ്യേന അംഗീകരിച്ചതാണ്. അതില്‍ ആരുടെയും വ്യാജ ഒപ്പുകള്‍ ഇട്ടിട്ടില്ല. ഗുണഭോക്താക്കളെന്ന നിലയില്‍ ചെയ്ത ജോലികളുടെ പ്രതിഫലമായി കിട്ടിയ 18000 രൂപ വായനശാല കമ്മിറ്റിക്ക് നല്‍കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍, സെക്രട്ടറി പണം കൈപ്പറ്റാന്‍ തയാറായില്ല. അതിനാല്‍ പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, അക്കൗണ്ട് നമ്പര്‍ നല്‍കാന്‍ തയാറാകാത്തതിനാല്‍ പണം നിക്ഷേപിക്കാന്‍ സാധിച്ചില്ല. അക്കൗണ്ട് നമ്പര്‍ നല്‍കിയാല്‍ പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ തയാറാണ്. തനിക്കെതിരെ വ്യാജവാര്‍ത്തയുണ്ടാക്കി ദുഷ്പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.ജി. വിജയന്‍ പറഞ്ഞു. --------- കുടുംബശ്രീ എസ്.വി.ഇ.പി പദ്ധതിയിൽ കൺസൾട്ടൻറാകാം കൽപ്പറ്റ: ദേശീയ ഗ്രാമീണ ഉപജീവന മിഷൻ കുടുംബശ്രീ വഴി പനമരം ബ്ലോക്കിൽ നടപ്പാക്കുന്ന സ്റ്റാർട്ട്അപ് വില്ലേജ് എൻറർപ്രണർഷിപ് പ്രോഗ്രാംസ് (എസ്.വി.ഇ.പി) പദ്ധതിയിലേക്കായി മൈേക്രാ എൻറർൈപ്രസസ് കൺസൾട്ടൻറുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. പനമരം ബ്ലോക്കിൽ സ്ഥിരതാമസക്കാരായ 21നും 45നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഓണറേറിയം പ്രവർത്തനത്തി​െൻറ അടിസ്ഥാനത്തിൽ നിശ്ചയിക്കും. ചെറുകിട സംരംഭമേഖലകളിൽ പരിചയമുള്ളവർക്കും സ്ത്രീകൾക്കും മുൻഗണന ലഭിക്കും. പ്രാഥമികഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ നാലു ദിവസത്തെ റെസിഡൻഷ്യൽ പരിശീലനത്തിൽ പങ്കെടുക്കണം. വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റി​െൻറ പകർപ്പും അടങ്ങിയ അപേക്ഷ അതാത് സി.ഡി.എസ് ഓഫിസുകളിൽ സമർപ്പിക്കാം. അവസാന തീയതി സെപ്റ്റംബർ 25. വിവരങ്ങൾക്ക്: 04936206589.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.