കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ കാലാവധി തീരുന്ന സിൻഡിക്കേറ്റിെൻറ അവസാന യോഗം ഇന്ന്. ഈ മാസം 29നാണ് സെനറ്റിെൻറയും സിൻഡിക്കേറ്റിെൻറയും കാലാവധി പൂർത്തിയാവുന്നത്. സെനറ്റിെൻറ അവസാന യോഗം ഷാർജ സുൽത്താൻ ഡോ. ഷെയ്ഖ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഡി.ലിറ്റ് ബിരുദദാനവുമായി ബന്ധപ്പെട്ട് നടത്തും. 26ന് തിരുവനന്തപുരത്ത് രാജ്ഭവനിലാണ് ബിരുദദാന ചടങ്ങ്. പി.ജി െറഗുലേഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബുധനാഴ്ചത്തെ സിൻഡിക്കേറ്റ് യോഗം ചർച്ചചെയ്യും. കഴിഞ്ഞയോഗം ഈ വിഷയം മാറ്റിവെക്കുകയായിരുന്നു. യൂനിവേഴ്സിറ്റിയുടെ ഡാറ്റ സെൻറർ രൂപവത്കരണവും പരിഗണനക്കുവരും. 29ന് സെനറ്റ്, സിൻഡിക്കേറ്റ് കാലാവധി തീരുന്നതോടെ നോമിനേറ്റഡ് സിൻഡിക്കേറ്റ് നിലവിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.