കോഴിക്കോട്: എൻ.ഐ.ടി കാലിക്കറ്റ് ടെക്നോ മാനേജ്മെൻറ് ഫെസ്റ്റായ 'തത്വ'യുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം നടത്തി. എൻ.ഐ.ടി.സി ഡയറക്ടർ ഡോ. ശിവജി ചക്രവർത്തി മുഖ്യാതിഥിയായി. www.tathva.org എന്ന ഈ വെബ്സൈറ്റ് എൻ.ഐ.ടിയിലെതന്നെ വിദ്യാർഥികൾ രൂപകൽപന ചെയ്തതാണ്. തത്വയുമായി ബന്ധപ്പെട്ട് നടത്തുന്ന എല്ലാ പരിപാടികളുടെയും വിശദവിവരങ്ങൾ ഇതിൽ ലഭിക്കും. ഫാക്കൽറ്റി കൺവീനർ ഡോ. സുധീഷ് എൻ. ജോർജ്, സ്റ്റുഡൻറ്സ് വെൽഫെയർ ഡീൻ ഡോ. ജി. ഉണ്ണികൃഷ്ണൻ, ടെക്നിക്കൽ അഫേയഴ്സ് സെക്രട്ടറി ഫർസീൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.