കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ പോക്സോ സാക്ഷരത ജില്ലയായി കോഴിക്കോടിനെ പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പോക്സോ നിയമവുമായി ബന്ധപ്പെട്ട ബോധവത്കരണം നല്‍കിയതിനു പിന്നാലെയാണ് പ്രഖ്യാപനം. ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി, സിറ്റി -റൂറൽ പൊലീസ്, കോഴിക്കോട് ചൈല്‍ഡ്‌ലൈൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച പോക്സോ അലര്‍ട്ട് പരിപാടിയുടെ സമാപന ചടങ്ങിൽ ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ പ്രഖ്യാപനം നിർവഹിച്ചു. സമ്പൂര്‍ണ പോസ്‌കോ സാക്ഷരത പൊലീസ് ജില്ല പ്രഖ്യാപന പത്രിക ജില്ല ജഡ്ജി എ. ശങ്കരന്‍ നായര്‍ക്ക് ഡി.ജി.പി കൈമാറി. സിറ്റി പൊലീസ് കമീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സബ് ജഡ്ജി ആര്‍.എല്‍. ബൈജു, ഡെപ്യൂട്ടി കമീഷണര്‍ മെറിന്‍ ജോസഫ്, സി.ഡബ്ല്യു.സി ചെയര്‍മാന്‍ കെ. രാജന്‍, ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ പ്രഫ. ഇ.പി. ഇബിച്ചികോയ, ട്രാഫിക് അസി. കമീഷണര്‍ എ.ജെ. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.