മഴ പെയ്യുന്നതിവി​െട, മനം നിറയുന്നതവി​െട...

കൽപറ്റ: വയനാട്ടിൽ മഴ തിമിർത്തുപെയ്യുേമ്പാൾ നിറയുന്നത് കർണാടകയുടെ അണക്കെട്ടുകൾ. വയനാട്ടിൽ പെയ്യുന്ന കനത്തമഴയിൽ വെള്ളം കുതിച്ചൊഴുകിയെത്തിയതോടെ അതിർത്തിക്കരിെക ബീച്ചനഹള്ളിയിലുള്ള കബനി അണക്കെട്ട് ഏറക്കുറെ നിറഞ്ഞുകഴിഞ്ഞു. കേരളത്തോടുചേർന്ന അതിർത്തി ജില്ലകളിൽ കർണാടക പണിത പല ഡാമുകളും വയനാടൻ മഴയിൽ ജലസമൃദ്ധമായിട്ടുണ്ട്. ജില്ലയിൽ പെയ്യുന്ന മഴവെള്ളം സംഭരിച്ച് ഉപയുക്തമാക്കാൻ പോന്ന പദ്ധതികളുടെ അഭാവത്തിൽ വയനാട്ടിലെ വെള്ളം സിംഹഭാഗവും കർണാടകയിലേക്ക് ഒഴുകിപ്പോവുകയാണ്. മുള്ളൻകൊല്ലി, പുൽപള്ളി പഞ്ചായത്തുകളടക്കം വേനലിൽ കൊടും വരൾച്ചയിൽ ദുരിതമനുഭവിക്കുേമ്പാഴാണ് വയനാടൻ ജലമുപയോഗിച്ച് കർണാടകയുെട അതിർത്തി ഗ്രാമങ്ങൾ ഹരിതവിപ്ലവമൊരുക്കുന്നത്. മൈസൂരു ജില്ലയിലെ എച്ച്.ഡി കോട്ട താലൂക്കിൽ സ്ഥിതി ചെയ്യുന്ന കബനിയുടെ പരമാവധി സംഭരണശേഷിയിലെത്താൻ ഒരടികൂടി വെള്ളം മതിയെന്ന അവസ്ഥയാണിപ്പോൾ. ഇതിൽ 90 ശതമാനവും വയനാട്ടിൽനിന്നൊഴുകിയെത്തുന്നതാണ്. കർണാടകയിൽ ഏറ്റവുമാദ്യം നിറയുന്ന അണക്കെട്ടും കബനിയാണ്. പരമാവധി സംഭരണശേഷി 2284 അടിയുള്ള അണക്കെട്ടി​െൻറ വൃഷ്ടിപ്രദേശം മുഖ്യമായും വയനാടുതന്നെ. ജില്ലയിൽനിന്ന് ഉദ്ഭവിക്കുന്ന മാനന്തവാടി, പനമരം, കാളിന്ദി, പാപനാശിനി പുഴകളിലെ വെള്ളം മുഴുവൻ കബനിയോടു േചർന്ന് ഒഴുകിയെത്തുന്നത് ഇൗ അണക്കെട്ടിലാണ്. കഴിഞ്ഞ ഒരാഴ്ചയിൽ ജില്ലയിൽ പെയ്ത കനത്തമഴ തുണച്ചപ്പോൾ 2283 അടിയാണ് കബനിയിലെ ഇപ്പോഴത്തെ ജലനിരപ്പ്. 19,000 ക്യൂസെക്സ് നിരക്കിലാണ് കബനിയിൽനിന്ന് വെള്ളം ഡാമിലേക്ക് ഒഴുകിയെത്തിയത്. 15,000 ക്യൂസെക്സ് നിരക്കിലാണ് ഡാമിൽനിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നത്. വയനാട്ടിൽ മഴ കനത്താൽ കൂടുതൽ ശക്തമായി വെള്ളമൊഴുക്കുമെന്നും നദിക്കരികിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ചാമരാജ് നഗർ, മൈസൂർ, കുടക് ജില്ലകളിലായി നുഗു, കെ.ആർ.എസ് തുടങ്ങിയ പല അണക്കെട്ടുകളിലെയും നീരൊഴുക്കിനെയും വയനാടൻ മഴ സ്വാധീനിക്കുന്നുണ്ട്. കബനിയിലൂടെ ഒഴുകിയെത്തുന്ന വെള്ളം ബീച്ചനഹള്ളിയിലെ ഡാമിൽ തടഞ്ഞുനിർത്തി പ്രദേശത്തെ ആയിരക്കണക്കിന് ഏക്കർ സ്ഥലത്തെ കൃഷിക്കായാണ് കർണാടക ഉപയോഗിക്കുന്നത്. കാവേരിയിൽനിന്ന് തമിഴ്നാടിന് കരാർപ്രകാരം വെള്ളം നൽകുന്നതിനുപോലും കർണാടക ഉറ്റുനോക്കുന്നത് വയനാട്ടിലെ മഴമേഘങ്ങളെയാണ്. എൻ.എസ്. നിസാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.