* കാത്തിരിപ്പിെൻറ ആറാം ദിവസവും കടുവ വീണില്ല സുല്‍ത്താന്‍ ബത്തേരി: ചീരാലിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവക്കായുള്ള തിരച്ചില്‍ ആറുദിവസം പിന്നിടുമ്പോഴും കടുവയെ കൂട്ടിലാക്കാനായില്ല. ചീരാല്‍ സ്‌കൂളിനു സമീപം ഒരാഴ്ചമുമ്പ് ആദ്യം സ്ഥാപിച്ച കൂട് കണ്ണങ്കോട്ടേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കണ്ണങ്കോടിനു സമീപം കടുവയുടെ കാൽപ്പാട് കണ്ടതാണ് കൂടുമാറ്റാൻ കാരണം. നിലവില്‍ കടുവ കാടു കയറിയിട്ടുണ്ടെന്നുള്ള നിഗമനത്തിലാണ് വനംവകുപ്പ്. രണ്ട് കൂടൊരുക്കിയുള്ള കാത്തിരിപ്പ് ആറാംദിനം കഴിയുമ്പോഴും ജനങ്ങളില്‍ ഭീതി ഒഴിഞ്ഞിട്ടില്ല. കടുവകൊന്ന വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക വനംവകുപ്പ് വിതരണം ചെയ്തു. കഴമ്പ് ഭാഗത്തുനിന്നും കടുവ പിടിച്ച പശുവിെൻറ നഷ്ടപരിഹാരത്തുകയായ 70,000 രൂപയും, ചീരാല്‍ ഭാഗത്തുനിന്ന് പിടിച്ച പോത്തിെൻറ തുകയായ 50,000 രൂപയും ഉടമസ്ഥര്‍ക്ക് നൽകി. കടുവ കാട്ടില്‍ കയറിയെങ്കിലും എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാെമന്നിരിക്കെ ജനം ജാഗ്രതയോടെയാണ് ഇപ്പോഴും പുറത്തിറങ്ങുന്നത്. എന്നാല്‍, കൃഷിയിടത്തിലിറങ്ങാന്‍ പൂര്‍ണമായും പറ്റാത്ത അവസ്ഥയാണ്. രാത്രികാലങ്ങളില്‍ കടുവയുടെ കാൽപ്പാടുകള്‍ കൃഷിയിടത്തില്‍ കാണുന്നുണ്ട്. എന്നാല്‍, പകല്‍ കടുവ കാട്ടിലുമാണ്. കടുവ കൂട്ടില്‍ കയറുമെന്ന പ്രതീക്ഷയിലാണ് വനപാലകര്‍ കൂടുകള്‍ മാറ്റി സ്ഥാപിക്കുന്നത്. ----------- കടുവയുണ്ടെന്ന് സംശയം: പാമ്പ്രയിൽ കാടുവെട്ട് തുടങ്ങി കേണിച്ചിറ: കടുവ തോട്ടത്തിൽ തങ്ങുന്നതായുള്ള നാട്ടുകാരുടെ പരാതിയെത്തുടർന്ന് പൂതാടി പഞ്ചായത്തിലെ പാമ്പ്ര സർക്കാർ പ്ലാേൻറഷനിൽ കാടുവെട്ടൽ തുടങ്ങി. മരിയനാട് ഭാഗത്താണ് ഇപ്പോൾ വനംവകുപ്പിെൻറ നേതൃത്വത്തിൽ കാടുവെട്ടൽ നടക്കുന്നത്. തൊഴിലുറപ്പു പദ്ധതിയിൽ 50ഓളം തൊഴിലാളികളാണ് രംഗത്തിറങ്ങിയിട്ടുള്ളത്. കാട് വെട്ടുന്നവരുടെ അടുത്തേക്ക് കടുവ പെട്ടെന്ന് പാഞ്ഞടുക്കുമോ എന്ന ഭീതിയിൽ വനംവകുപ്പ് പ്രത്യേകം നിരീക്ഷണവും നടത്തുന്നുണ്ട്. ആയിരം ഏക്കറിലേറെ വരുന്ന പാമ്പ്ര തോട്ടത്തിൽ 70 ശതമാനത്തിലേറെ ഭാഗവും കാടുപിടിച്ചു കിടക്കുകയാണ്. പല ഭാഗവും വനം പോലെയാണ്. മുമ്പ് കാപ്പി, കുരുമുളക് എന്നിവയൊക്കെ കൃഷി ചെയ്തിരുന്ന സ്ഥലത്തും പൊന്തക്കാട് നിറഞ്ഞു. ഈ കാടിെൻറ മറപറ്റിയാണ് കടുവയുടെ സഞ്ചാരമെന്ന് നാട്ടുകാർ പറയുന്നു. മാൻ, കാട്ടാട്, മയിൽ, മുയൽ എന്നിവയൊക്കെ ഈ തോട്ടത്തിൽ ധാരളമുണ്ടായിരുന്നു. കടുവയെ ഇവിടേക്ക് ആകർഷിക്കുന്നത് ഇതൊക്കെയാണ്. തോട്ടത്തിലൂടെ നിരവധി നീർച്ചാലുകളുണ്ട്. വേനൽക്കാലത്തും ഇതു വറ്റാറില്ല. ജല സമൃദ്ധമായ ചെറുതും വലുതുമായ ഒരു ഡസനോളം കുളങ്ങളും ഇവിടെയുണ്ട്. കഴിഞ്ഞ വേനലിൽ നീർച്ചാലിൽനിന്ന് വെള്ളംകുടിക്കുന്ന കടുവ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം തൊപ്പിപ്പാറയിൽ കടുവ പശുക്കുട്ടികളെ കൊന്നതിനെത്തുടർന്ന് നാട്ടുകാർ മൂന്നാനക്കുഴിയിലെ വനം ഓഫിസ് ഉപരോധിച്ചിരുന്നു. തുടർന്നാണ് തോട്ടത്തിലെ കാടുവെട്ടാൻ തീരുമാനമായത്. കാട് വെട്ടുന്നതോടൊപ്പം തോട്ടത്തിന് ചുറ്റും വനംവകുപ്പ് കാവൽ ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. 70കളിലാണ് പാമ്പ്രയിൽ കോഫി പ്ലാേൻറഷൻ തുടങ്ങിയത്. രണ്ടായിരത്തിെൻറ തുടക്കത്തിൽ തോട്ടം നടത്തിപ്പ് കേരള ഫോറസ്റ്റ് െഡവലപ്മെൻറ് കോർപറേഷൻ ഏറ്റെടുത്തു. മൂന്നുവർഷം കെ.എഫ്.ഡി.സി നല്ല നിലയിൽ നടത്തിയ തോട്ടം പിന്നീട് നഷ്ടത്തിലേക്ക് മാറി. കെ.എഫ്.ഡി.സി അധികൃതർ സ്ഥലം വിട്ടതോടെ തോട്ടം അനാഥമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.