മാനന്തവാടി: തണൽ എജുക്കേഷനൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഫാഷിസത്തിനെതിരായ പ്രതിഷേധ സായാഹ്നം ശ്രദ്ധേയമായി. നിങ്ങൾ അറുത്തെറിയുന്ന നാവുകളെല്ലാം ഞങ്ങളുടെ തെരുവിൽ നാവുമരമായി മാറുമെന്ന സന്ദേശം ഉയർത്തി നട്ട നാവുമരം ഫാഷിസത്തിനെതിരായ വേറിട്ട പ്രതിഷേധമായി. മാനന്തവാടി ഗാന്ധി പാർക്കിൽ നടന്ന ചടങ്ങിൽ മജീഷ്യൻ മഹേഷ് ഫെയറിമോജോയാണ് പ്രതീകാത്മകമായി നാവുമരം നട്ടത്. തുടർന്ന്, ചടങ്ങിൽ പങ്കെടുത്തവർ എെൻറ നാവ്, എെൻറ പ്രതിരോധം എന്നു പ്രഖ്യാപിച്ച് നാവുമരത്തിൽ പങ്കാളികളായി. മാനന്തവാടി മുനിസിപ്പൽ ചെയർമാൻ വി.ആർ. പ്രവീജ് ഫാഷിസ്റ്റ് വിരുദ്ധദീപം പകരലിെൻറ ഉദ്ഘാടനം നിർവഹിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. ബിജു, മുനിസിപ്പൽ കൗൺസിലർ ഹുസൈൻ കുഴിനിലം, ഇ.എം. ശ്രീധരൻ മാസ്റ്റർ, ആർ. അജയൻ മാസ്റ്റർ, പി. സുരേഷ് ബാബു, എ. അജയൻ മാസ്റ്റർ, വി.പി. ബാലചന്ദ്രൻ മാസ്റ്റർ, എം. കമൽ, വി.കെ. ബാബുരാജ്, കെ. രമേശൻ, സരസ്വതി, ടി.കെ. ഹാരിസ്, റോയിസൺ പിലാക്കാവ്, വി.കെ. പ്രസാദ്, അനീസ് മാനന്തവാടി തുടങ്ങിയവർ ഫാഷിസ്റ്റ് വിരുദ്ധ ദീപം പകർന്നു. തുടർന്ന്, ചടങ്ങിൽ പങ്കെടുത്തവരെല്ലാവരും ഫാഷിസ്റ്റ് വിരുദ്ധ തിരിനാളം തെളിയിച്ച് മാനന്തവാടിയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ജനാധിപത്യത്തിെൻറ കെടാത്ത തിരിവെട്ടം പ്രതീകാത്മകമായി സമർപ്പിച്ചു. ഫാഷിസ്റ്റ് വിരുദ്ധ പ്രതിജ്ഞയുമെടുത്തു. ഫാഷിസത്തിനെതിരായ പ്രതിഷേധ സായാഹ്നത്തിെൻറ ഭാഗമായി നടത്തിയ ഫാഷിസ്റ്റ് വിരുദ്ധ കവിതാരചന മത്സരത്തിലെ ജേതാക്കൾക്കും 'തോക്കരുത്' എന്ന കാർട്ടൂണിെൻറ ചിത്രകാരൻ അനീസ് മാനന്തവാടിക്കും ചടങ്ങിൽ ഉപഹാരം സമ്മാനിച്ചു. കവിതകളുടെ കൈയെഴുത്ത് പ്രതിയുടെ പ്രകാശനം റോയ്സൺ പിലാക്കാവ് നിർവഹിച്ചു. തണൽ പ്രസിഡൻറ് വിപിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ് സംസാരിച്ചു. തണൽ സെക്രട്ടറി എ.കെ. സുമേഷ് സ്വാഗതവും അനൂപ് മാസ്റ്റർ നന്ദിയും പറഞ്ഞു. TUEWDL2 ഫാഷിസത്തിനെതിരായ പ്രതിഷേധ സായാഹ്നത്തിൽ മാനന്തവാടിയിൽ നട്ട നാവുമരം ---------- യൂത്ത്ലീഗ് ഡി.എഫ്.ഒ ഓഫിസ് മാർച്ച് കൽപറ്റ: ജില്ലയിൽ രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത്ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി ഡി.എഫ്.ഒ ഓഫിസിലേക്ക് മാര്‍ച്ചും ധർണയും നടത്തി. ധർണ യൂത്ത്ലീഗ് സംസ്ഥാന വൈസ്പ്രസിഡൻറ് പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ല ലീഗ് സെക്രട്ടറി കെ. നൂറുദ്ദീന്‍, മണ്ഡലം ലീഗ് പ്രസിഡൻറ് പി.പി. അയ്യൂബ്, സെക്രട്ടറി എം.എ. അസൈനാര്‍, കെ. ഷബീര്‍ അഹമ്മദ്, ജാസര്‍ പാലക്കല്‍, ഹാരിസ് കാട്ടിക്കുളം, കേയംതൊടി മുജീബ്, ആരിഫ് തണലോട്ട്, അസീസ് വേങ്ങൂര്‍, വി.പി.സി. ഹകീം, മുനവ്വറലി സാദത്ത്, ഹംസ ഹാജി, ബാവ ചീരാല്‍, അബ്ദുല്ല മാടക്കര എന്നിവർ സംസാരിച്ചു. ബത്തേരി അസംപ്ഷന്‍ സ്കൂള്‍ പരിസരത്തുനിന്നും ആരംഭിച്ച പ്രകടനത്തിന് കെ. ഹാരിസ്, സി.കെ. ഹാരിഫ്, സലിം കേളോത്ത്, ജാസര്‍ പാലക്കല്‍, ഹാരിസ് കാട്ടിക്കുളം, ആരിഫ് തണലോട്ട്, ടി.യു. യൂനുസലി, വി.പി.സി. ഹകിം, ഇബ്രാഹിം മൈതാനിക്കുന്ന്, സി.കെ. മുസ്തഫ, നൗഷാദ് മംഗലശ്ശേരി, റിയാസ് കല്ലുവയല്‍ എന്നിവർ നേതൃത്വം നല്‍കി. TUEWDL4 സുല്‍ത്താന്‍ ബത്തേരി ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ യൂത്ത്ലീഗ് നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡൻറ് പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്യുന്നു -------------- വയനാടിെൻറ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം: ലീഗ് സമരരംഗത്തേക്ക് കൽപറ്റ: വയനാട് നേരിടുന്ന സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സംസ്ഥാന ഭരണകൂടവും ജനപ്രതിനിധികളും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടുകളില്‍ പ്രതിഷേധിച്ച് ജില്ല മുസ്ലിംലീഗ് സമരം ശക്തമാക്കും. താമരശ്ശേരി ചുരവും പക്രന്തളം ചുരവും നാശോന്മുഖമായി കൊണ്ടിരിക്കുന്നതിനാല്‍ ഗതാഗതതടസ്സം നിത്യസംഭവമായി. കഴിഞ്ഞ ദിവസം താമരശ്ശേരി ചുരംറോഡ് പൂർണമായും അടച്ചു ഗതാഗതം നിശ്ചലമാക്കി. മണ്ണിടിച്ചിലും മരംവീഴലുമടക്കമുള്ള ദുര്‍ഘട സമയത്തും ആവശ്യമായ ബദല്‍ സംവിധാനങ്ങള്‍ ഏർപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി ജില്ല പ്രവര്‍ത്തക സമിതിയോഗം കുറ്റപ്പെടുത്തി. ഇതിന് ശാശ്വതപരിഹാരമായി യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കമിട്ട ബദല്‍പാതകള്‍ യാഥാർഥ്യമാക്കണമെന്നും സുരക്ഷിതമായ യാത്ര സൗകര്യത്തിന് സംവിധാനങ്ങളൊരുക്കമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിലുള്ള അനാസ്ഥ അവസാനിപ്പിക്കണം. ജനവാസ കേന്ദ്രങ്ങളും, വനമേഖലയും തരംതിരിച്ച് സുരക്ഷിതമാക്കണം. വന്യജീവികള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നില്ല. വയനാട്ടുകാര്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിെൻറ നിർമാണം നിലച്ച മട്ടാണ്. വയനാടന്‍ ജനതയെ ബാധിക്കുന്ന മുഴുവന്‍ കാര്യങ്ങളിലും നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അലംഭാവം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.പി.എ. കരീം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. പി.കെ. അബൂബക്കര്‍, കെ.സി. മായന്‍ ഹാജി, എന്‍.കെ. റഷീദ്, പി ഇബ്രാഹിം മാസ്റ്റര്‍, പടയന്‍ മുഹമ്മദ്, കെ. നൂറുദ്ദീന്‍, റസാഖ് കൽപറ്റ, നിസാര്‍ അഹമ്മദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സി മൊയ്തീന്‍കുട്ടി നന്ദി പറഞ്ഞു. ---------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.