മാലിന്യ സംസ്‌കരണ പ്ലാൻറിന്​ ചോർച്ച: മാലിന്യവുമായി എത്തിയ വണ്ടി നാട്ടുകാര്‍ തടഞ്ഞു

മലിനവായു ശ്വസിക്കേണ്ട ഗതികേടിൽ പ്രദേശവാസികൾ സുല്‍ത്താന്‍ ബത്തേരി: ബത്തേരി നഗരസഭയിലെ കരുവള്ളിക്കുന്നിലെ മാലിന്യ സംസ്‌ക്കരണ പ്ലാൻറിലേക്ക് മാലിന്യവുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. പ്ലാൻറി​െൻറ ചോർച്ച ഉടൻ ശരിയാക്കണമെന്നാവശ്യപ്പെട്ടാണ് ചൊവ്വാഴ്ച രാവിലെ മാലിന്യവുമായി എത്തിയ ട്രാക്ടർ പ്രദേശവാസികള്‍ തടഞ്ഞത്. പ്ലാൻറി​െൻറ ഇന്‍സിനേറ്റര്‍ പൊട്ടിയതിനാല്‍ മാലിന്യം കത്തിക്കുമ്പോഴുള്ള പുക ചോരുന്നുണ്ട്. മലിനമായ ഈ പുക ശ്വസിക്കുവാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളാെയന്നും പൊട്ടിയഭാഗം ശരിയാക്കാം എന്നു പറയുന്നതല്ലാതെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. ഒരാഴ്ച മുമ്പ് ഇതേ കാരണത്താല്‍ നാട്ടുകാര്‍ വണ്ടിതടഞ്ഞിരുന്നു. എന്നാല്‍, മൂന്നുദിവസത്തിനകം ശരിയാക്കാം എന്നുപറഞ്ഞ് അധികൃതര്‍ ഒഴിയുകയായിരുന്നു. പുക പടരുന്നതോടെ പടച്ചിറ കുറുമ കോളനിക്കാർ മലിനവായു ശ്വസിക്കേണ്ട ഗതികേടിലാണ്. 70ഓളം കുടുബങ്ങളാണ് പ്ലാൻറി​െൻറ 20 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നത്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും രോഗങ്ങള്‍ പതിവാണ്. പ്ലാൻറി​െൻറ ഇന്‍സുലേറ്റര്‍ നന്നാക്കാതെ മാലിന്യം കത്തിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് നാട്ടുകാർ. TUEWDL13 മാലിന്യം കയറ്റിയെത്തിയ വണ്ടി ----------- ജില്ല സന്ദർശനം മാനന്തവാടി: കേരള സോഷ്യൽ സർവിസ് ഫോറത്തി​െൻറ ജില്ല സന്ദർശനത്തി​െൻറ ഭാഗമായി നടന്ന സമ്മേളനം ഫോറം എക്സി. ഡയറക്ടർ ഫാ. ജോർജ് വെട്ടിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത സോഷ്യൽ സർവിസ് വിഭാഗം കോഒാഡിനേറ്റർ ഫാ. പോൾ കൂട്ടാല അധ്യക്ഷത വഹിച്ചു. വയനാട് സോഷ്യൽ സർവിസ് സൊസൈറ്റി ഡയറക്ടർ ഫാ. ബിജോ കറുകപ്പള്ളിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, ഇ.ജെ. ജോസ്, ജോബി മാത്യു എന്നിവർ സംസാരിച്ചു. -------------- മോറൽ ടീച്ചേഴ്സ് അസംബ്ലി ഇന്ന് കൽപറ്റ: എസ്.എസ്.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കേരള കാമ്പസ് അസംബ്ലിയുടെ ഭാഗമായി ജില്ലയിലെ മദ്റസകളിലെ പ്രധാന അധ്യാപകരുടെ സംഗമം ബുധനാഴ്ച രാവിലെ 10ന് കണിയാമ്പറ്റ ഹിദായത്തു സ്വിബിയാൻ മദ്റസയിൽ നടക്കും. മോറൽ ടീച്ചേഴ്സ് അസംബ്ലി എന്ന പേരിലാണ് സംഗമം നടത്തുന്നത്. ------------ പഞ്ചായത്ത്‌ തല മത്സരങ്ങൾ വടുവഞ്ചാല്‍: ദേശീയ പോഷകാഹാര പരിപാടി മൂപ്പൈനാട്‌ പഞ്ചായത്തുതല മത്സരങ്ങള്‍ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാന്‍ യഹ്യാഖാന്‍ തലക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. വിജയകുമാരി, ആർ. യമുന, സംഗീത രാമകൃഷ്‌ണന്‍, ആേൻറാ, സൈനബ എന്നിവർ സംസാരിച്ചു. ----------- അധ്യാപക അഭിമുഖം 22ന് സുല്‍ത്താന്‍ ബത്തേരി: ചെതലയം ചേനാട് ഗവ. ഹൈസ്‌കൂളില്‍ എച്ച്.എസ്.എ (മലയാളം) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30ന് സ്‌കൂള്‍ ഓഫിസില്‍ നടക്കും. ഉദ്യോഗാർഥികള്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ----------- യോഗം നാളെ മാനന്തവാടി: താലൂക്കിലെ സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരായ ഭിന്നശേഷിക്കാരുടെ പൊതുയോഗം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റാറൻറ് അസോസിയേഷന്‍ ഹാളില്‍ ചേരും. ഫോൺ: 9947954318, 9061028854. ------------ ജില്ല സമ്മേളനം കൽപറ്റ: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ല സമ്മേളനം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഇ. മൊയ്തു, പി.എ. മുഹമ്മദ്, വി. വാസുദേവൻ നമ്പ്യാർ, ഒാമന, കെ.ജി. മോഹനൻ, പി.കെ. ഹുസൈൻ, കെ. കുഞ്ഞിരായിൻ ഹാജി, വി.പി. ശങ്കരൻ നമ്പ്യാർ, പത്മനാഭൻ, കെ. കുഞ്ഞബ്ദുല്ല, കെ. കേളപ്പൻ, കെ.എൻ. സുബ്രഹ്മണ്യൻ, വാമദേവൻ കലാലയ, കെ. ജയരാജൻ, കെ.വി. രാമദാസ്, കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി. വാസുദേവൻ നമ്പ്യാർ(പ്രസിഡൻറ്), ഇ. മൊയ്തു, കെ. അബ്ദുറഹിമാൻ, കുട്ടിയമ്മ മാത്യു(വൈസ് പ്രസി), ടി. ഉലഹന്നാൻ(സെക്രട്ടറി), കെ.വി. രാമദാസ്, പ്രഭാകരൻ (ജോ. സെക്ര), കെ.ജി. മോഹനൻ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. TUEWDL14 സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ല സമ്മേളനം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു --------------- കേണിച്ചിറ-പൂതാടി റോഡി​െൻറ ശോച്യാവസ്ഥ; ഇന്നുമുതൽ വാഹന പണിമുടക്ക് കേണിച്ചിറ: തകർന്ന് കാൽനടക്കുപോലും പറ്റാതായ കേണിച്ചിറ-പൂതാടി റോഡി​െൻറ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ബുധനാഴ്ച മുതൽ ഓട്ടം നിർത്തിവെക്കാൻ കേണിച്ചിറയിൽ ചേർന്ന സംയുക്ത ൈഡ്രവേഴ്സ് യൂനിയൻ യോഗം തീരുമാനിച്ചു. ബസ്, ഓട്ടോ, ടാക്സി, ഗുഡ്സ് വാഹനങ്ങൾ സമരത്തിൽ പങ്കെടുക്കും. കേണിച്ചിറ മുതൽ പൂതാടി ഹൈസ്കൂൾ വരെയുള്ള മൂന്നു കി.മീറ്റർ ദൂരമാണ് തകർന്നിട്ടുള്ളത്. പൂതാടി ഹൈസ്കൂൾ, പൂതാടി യു.പി, പൂതാടി അമ്പലം, കൊവളയിൽ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് കേണിച്ചിറ വഴി പോകുന്നവരുടെ എണ്ണം ദിവസം ആയിരത്തിലേറെ വരും. പൂതാടി ഭാഗത്തുനിന്നും കേണിച്ചിറയിലേക്ക് വരുന്നവർക്കും റോഡി​െൻറ പരിതാപ സ്ഥിതി തലവേദനയാവുകയാണ്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി സമരങ്ങൾ ഇതിനോടകം നടത്തിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയസമരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.