കോഴിക്കോട്: ഗിരീഷ് പുത്തഞ്ചേരി പുരസ്കാരം സംവിധായകൻ ജയരാജിന് സമ്മാനിച്ചു. മുല്ലശ്ശേരി രാജു അനുസ്മരണ സമിതിയുടെയും, ഗിരീഷ് പുത്തഞ്ചേരി ഫൗണ്ടേഷെൻറയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ശ്രീകുമാരൻ തമ്പി പുരസ്കാരം കൈമാറി. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.വി. ഗാംഗാധരൻ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ യു.വി. ജോസ് മുഖ്യാതിഥായി. ചടങ്ങിൽ ശ്രീകുമാരൻ തമ്പിയെ ആദരിച്ചു. ജീവതവും മരണവും തമ്മിലുള്ള ആലിംഗനമാണ് വിടപറഞ്ഞുപോയ കലാകാരന്മാരുെട അനുസ്മരണങ്ങളെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. മലയാള സിനിമ ലോകത്ത് എന്നും ഒാർമിക്കപ്പെടുന്ന രണ്ടുപേരുകളാണ് ഗിരീഷ് പുത്തഞ്ചേരിയും ടി.എ. റസാഖുമെന്നും അദ്ദേഹം പറഞ്ഞു. റസാഖ് ട്രസ്റ്റ് ലോഗോ പ്രകാശനം ജയരാജ് നിർവഹിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരി, ഷൈൻ നിഗാം, ജോസ് ഉക്കൻ, ലക്ഷ്മി രാജഗോപാൽ, ബീന പുത്തഞ്ചേരി, ഷാഹിദ റസാഖ് എന്നിവർ സംസാരിച്ചു. എസ്.കെ സജീഷ് സ്വാഗതവും അനിൽ ബാലുശ്ശേരി നന്ദിയും പറഞ്ഞു. ചെട്ടി കുളങ്ങര ഭരണി നാളിൽ, പൊൻവെയിൽ മണിക്കച്ചയഴിഞ്ഞു വീണു... തുടങ്ങി ശ്രീകുമാരൻ തമ്പിയുടെ തിരഞ്ഞെടുത്ത 25ഒാളം ഗാനങ്ങൾ അനുസ്മരണ പരിപാടിേയാടനുബന്ധിച്ച് നടത്തിയ സംഗീതസന്ധ്യയിൽ അരങ്ങേറി. പിന്നണിഗായകന്‍ സുനിൽ കുമാർ, സതീഷ് ബബു, സിബല്ല സദാനന്ദൻ, കീര്‍ത്തന, സാദിക, ഗോപിക മേനോൻ തുടങ്ങിയവർ ഗാനമാലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.