തിരുവനന്തപുരം: ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് രാജ്യാന്തര അന്വേഷണ ഏജൻസിയായ ഇൻറർപോളിെൻറ സഹായം തേടി. ഇതു സംബന്ധിച്ച കത്ത് വിജിലൻസ് ഇൻറലിജൻസ് ജോയൻറ് ഡയറക്ടർക്ക് നൽകി. ഇദ്ദേഹം വഴിയായിരിക്കും കത്ത് ഇൻറർപോളിന് കൈമാറുക. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പദ്ധതിക്കുവേണ്ടി 256 കോടിയുടെ ഉപകരണങ്ങൾ വാങ്ങാൻ അനുമതി നൽകിയതിൽ 66 കോടിയുടെ അഴിമതി നടെന്നന്നാണ് കേസ്. പ്ലാൻറിനാവശ്യമായ യന്ത്രങ്ങൾ വിദേശത്തുനിന്നാണ് ഇറക്കുമതി ചെയ്തത്. ബ്രിട്ടൻ ആസ്ഥാനമായ വി.എ ടെക് വി ബാഗ് എന്ന കമ്പനിയിൽനിന്നാണ് കരാറെടുത്ത കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോൺ യന്ത്രങ്ങൾ ഇറക്കുമതി ചെയ്തത്. വിദേശത്തായതിനാൽ ഈ കമ്പനിയെക്കുറിച്ച് അന്വേഷിക്കുന്നതിന് പരിമിതികളുണ്ടെന്നും അതിനാൽ സഹായം വേണമെന്നുമാണ് കത്തിലെ ആവശ്യം. മെക്കോണിന് ഉപകരണങ്ങൾ കൈമാറിയത് എത്ര കോടി രൂപക്കാണെന്നും ഇടനിലക്കാർ ആരെങ്കിലും പ്രവത്തിച്ചിട്ടുണ്ടോയെന്ന കാര്യങ്ങളിലും വ്യക്തത വരുത്തണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2007 ജനുവരി എട്ടിനാണ് വിജിലൻസ് അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടത്. കേസിൽ മുൻ എം.ഡിമാരടക്കം ആറുപേരാണ് പ്രതികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.