കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ മഹാരാഷ്ട്ര സ്വദേശിയായ മുൻ സൈനികനിൽനിന്ന് നാല് വെടിയുണ്ടകൾ പിടികൂടി. അമരാവതി സായ്നഗർ പ്ലോട്ട് നമ്പർ 24ൽ രമേശ് വട്ഗോൺകറിൽ (60) നിന്നാണിവ കണ്ടെടുത്തത്. ചൊവ്വാഴ്ച രാവിലെ 11.40ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ പോകുന്നതിന് എത്തിയതായിരുന്നു ഇയാൾ. എസ്.എൽ.ആർ ഗണത്തിൽപ്പെടുന്ന മൂന്നും ഒരു പിസ്റ്റളിെൻറ വെടിയുണ്ടയുമാണ് കണ്ടെടുത്തത്. സുരക്ഷാപരിശോധനക്കിടെ വിമാനക്കമ്പനി ജീവനക്കാരാണ് വെടിയുണ്ടകൾ കണ്ടത്. ഇവർ വിവരം സി.െഎ.എസ്.എഫിന് കൈമാറുകയായിരുന്നു. സി.െഎ.എസ്.എഫ് പരിശോധനകൾക്ക് ശേഷം രമേശിനെ കരിപ്പൂർ പൊലീസിന് കൈമാറി. ആയുധനിയമ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിമാനയാത്രക്കിടെ നിയമവിരുദ്ധമായി വെടിയുണ്ടകൾ ൈകവശം വെച്ചതിനാണ് അറസ്റ്റ്. വെടിയുണ്ടകൾക്ക് കൃത്യമായ ലൈസൻസ് ഹാജരാക്കാൻ ഇയാൾക്ക് സാധിച്ചിട്ടില്ല. 2006ൽ സൈന്യത്തിൽനിന്ന് വിരമിച്ച ഇയാൾ ആ ബാച്ചിലുണ്ടായിരുന്നവരുടെ സംഗമത്തിൽ പെങ്കടുത്ത് മടങ്ങുകയായിരുന്നെന്നാണ് പൊലീസിന് നൽകിയ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.