'അൽക' പ്രഥമ സംസ്​ഥാന സമ്മേളനം തൃശൂരിൽ

കണ്ണൂർ: അലൂമിനിയം േലബർ കോൺട്രാക്ടേഴ്സ് അസോസിയേഷൻ (അൽക) പ്രഥമ സംസ്ഥാന സമ്മേളനം തൃശൂരിൽ നടക്കും. നവംബർ 12,13 തീയതികളിൽ തൃശൂർ തേക്കിൻകാട് മൈതാനിയിലാണ് സമ്മേളനം. 12ന് പ്രതിനിധി സേമ്മളനം കൃഷി മന്ത്രി വി.എസ്. സുനിൽകുമാറും 13ന് പൊതുസമ്മേളനം വ്യവസായ മന്ത്രി എ.സി. മൊയ്തീനും ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് എക്സിബിഷനും ഒരുക്കിയിട്ടുണ്ട്. 20,000 പേരാണ് സംഘടനയിലെ അംഗങ്ങൾ. ഇവർക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് സമ്മേളന വേദിയിൽ വെച്ച് പ്രഖ്യാപിക്കും. അലൂമിനിയം തൊഴിൽ മേഖലയെ നിർമാണത്തൊഴിലാളി ക്ഷേമനിധിയിൽ ഉൾപ്പെടുത്തണെമന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി മധു കോട്ടത്തുരുത്തി, സംസ്ഥാന നേതാക്കളായ പ്രസൂൽ വടക്കുമ്പാട്, ഷാജി കോട്ടയം, സുജിത്ത് മൊറാഴ, സോപാനം ഷാജി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.