മൊബൈൽ ഫോൺ ഷോപ്പുകൾക്കുവേണ്ടി പൊലീസിെൻറ പുതിയ ഓൺലൈൻ വെബ് ആപ്ലിക്കേഷൻ

തിരുവനന്തപുരം: മൊബൈൽ ഫോൺ ഷോപ്പുകൾക്കും ടെക്നീഷ്യൻമാർക്കും വേണ്ടിയുള്ള പുതിയ ഓൺലൈൻ വെബ് ആപ്ലിക്കേഷൻ 'ഐ ഫോർ മൊബ്' നിലവിൽവന്നു. കേരളത്തിൽനിന്ന് നഷ്ടപ്പെടുന്ന മൊബൈൽ ഫോണുകൾ െഎ.എം.ഇ.െഎ നമ്പർ മുഖേന തിരിച്ചറിയുന്നതിനും ഉടമക്ക് തിരികെ ലഭ്യമാക്കുന്നതിനും സഹായകമാണ് സൈബർ ഡോം ആവിഷ്കരിച്ച പുതിയ വെബ് ആപ്ലിക്കേഷൻ എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. 'ഐ ഫോർ മൊബി​െൻറ'ഭാഗമായി സംസ്ഥാനത്തെ മുഴുവൻ മൊബൈൽ ഫോൺ ടെക്നീഷ്യൻമാരെയും സൈബർ ഡോമി​െൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യിച്ച് അടിയന്തരഘട്ടങ്ങളിൽ കേസന്വേഷണങ്ങൾക്കും മറ്റും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുകയെന്നതാണ് പുതിയ വെബ് പോർട്ടലിലൂടെ ലക്ഷ്യം വെക്കുന്നത്. സംസ്ഥാനത്ത് മോഷണം പോകുന്നതും കളവ് പോകുന്നതുമായ മൊബൈൽ ഫോണുകളുടെ െഎ.എം.ഇ.െഎ നമ്പർ പൊലീസ് വെബ്പോർട്ടലിൽ ഉൾപ്പെടുത്തും. ഇത്തരം ഫോണുകൾ അൺലോക്ക് ചെയ്യാനോ നന്നാക്കാനോ ടെക്നീഷ്യരിലേക്കെത്തിയാൽ പൊലീസിന് അവ പെട്ടെന്ന് കണ്ടെത്താൻ വെബ്പോർട്ടൽ സഹായകമാണ്. ടെക്നീഷ്യൻമാരുടെ അസോസിയേഷനോട് അംഗങ്ങളെ വൈബ്പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈൽ ഫോൺ നന്നാക്കുന്ന സ്ഥാപനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസ് ലഭിക്കണമെങ്കിൽ പൊലീസ് അനുമതി ഹാജരാക്കണമെന്ന നിബന്ധന ഉൾപ്പെടുത്താൻ തദ്ദേശഭരണസ്ഥാപനങ്ങളോട് അഭ്യർഥിക്കുമെന്ന് സൈബർ ഡോം ചുമതലയുള്ള ഐ.ജി മനോജ് എബ്രഹാം പറഞ്ഞു. സൈബർ ഡോമി​െൻറ പുതിയ വെബ്പോർട്ടൽ വഴി കേസന്വേഷണം വേഗത്തിലാക്കാനും പ്രതികളും മറ്റും രക്ഷപ്പെടുന്നത് തടയാനും സാധിക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.