കൊല്ലം: കൊല്ലത്തെ മാധ്യമ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ഇനി ഡോ.ബി.എ. രാജാകൃഷ്ണനില്ല. ആർ. കൃഷ്ണസ്വാമി കൊല്ലത്ത് തുടങ്ങിെവച്ച പ്രസിദ്ധീകരണ സ്ഥാപനത്തിെൻറ സാരഥ്യം ഏറ്റെടുത്തുകൊണ്ട് ആരംഭിച്ച അദ്ദേഹത്തിെൻറ പത്രപ്രവർത്തന- പൊതുപ്രവർത്തന ജീവിതം മാതൃകാപരമായിരുന്നു. മാധ്യമസ്ഥാപനത്തിെൻറ ഉടമ എന്നതിലുപരി കൊല്ലത്തെ എല്ല ജനകീയ പ്രശ്നങ്ങളിലും കാണാവുന്ന മുഖവും ശബ്ദവുമായിരുന്നു ബി.എ. രാജാകൃഷ്ണേൻറത്. പീപിൾസ് ഇനിഷ്യേറ്റിവ്, റെയിൽേവ യൂസേഴ്സ് അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകളുടെ ഭാരവാഹിയായിരുന്നു. െകാല്ലം നഗരത്തിെൻറ വിവിധ വികസന വിഷയങ്ങൾ അധികൃതകരുടെ ശ്രദ്ധയിൽക്കൊണ്ടുവരാനും പരിഹാരം കാണാനും അദ്ദേഹം ശ്രമിച്ചു. വിയോജിപ്പുകൾ സൗമ്യമായ ഭാഷയിൽ അറിയിക്കുന്നതോടൊപ്പം തെൻറ നിലപാടുകൾക്ക് എല്ലാവരുടെയും പിന്തുണ ആർജിച്ചെടുക്കാനും കഴിഞ്ഞിരുന്നു. കലാസാഹിത്യപ്രവർത്തകർക്ക് കലവറയില്ലാത്ത പിന്തുണയും എപ്പോഴും നൽകാൻ അദ്ദേഹം സന്നദ്ധനായി. ആരോഗ്യവകുപ്പിലെ ഡോക്ടർ പദവി ഉപേക്ഷിച്ച് അക്ഷരങ്ങളുടെയും അച്ചടിയുടെയും ലോകത്ത് സജീവമായ രാജാകൃഷ്ണൻ ദുർബല ജനവിഭാഗങ്ങളുടെ ശബ്ദങ്ങൾക്ക് തെൻറ പ്രസിദ്ധീകരണങ്ങളിൽ ഇടം നൽകാൻ എപ്പോഴും ശ്രദ്ധിച്ചു. മുഖംനോക്കാതെയുള്ള വിമർശനങ്ങൾ പലരുടെയും അതൃപ്തിക്ക് കാരണമായിട്ടുണ്ടെങ്കിലും അതെല്ലാം അവഗണിച്ചായിരുന്നു രാജാകൃഷ്ണെൻറ പ്രവർത്തനങ്ങൾ. 'കേരളശബ്ദം' ഗ്രൂപ് സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുേമ്പാഴും മാധ്യമ പ്രവർത്തകരുടെ എല്ലാ പൊതുപ്രശ്നങ്ങളിലും ഇടപെടാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മാധ്യമപ്രവർത്തനെത്തക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പുലർത്തിയിരുന്ന അദ്ദേഹം മുൻകൈയെടുത്താണ് 'ആർ. കൃഷ്ണസ്വാമി മാധ്യമ അവാർഡ്' ഏർപ്പെടുത്തിയത്. മാധ്യമപ്രവർത്തകർക്ക് േനരെ അതിക്രമങ്ങൾ ഉണ്ടാകുേമ്പാൾ പ്രസ് ക്ലബിൽ ചേരാറുള്ള അനുസ്മരണ യോഗങ്ങളിൽ എേപ്പാഴും മുഖ്യപ്രഭാഷകെൻറ റോളിൽ അദ്ദേഹം ക്ഷണിക്കാതെതന്നെ എത്തുമായിരുന്നു. മാധ്യമപ്രവർത്തകർ അതിക്രമങ്ങളിൽ തളരരുതെന്നും തിന്മകൾക്കെതിരെ ഉറച്ച നിലപാടെടുക്കണമെന്ന നിർദേശവും രാജാകൃഷ്ണൻ എപ്പോഴും മുന്നോട്ടുെവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.