അമൃത് നഗരങ്ങൾക്ക് മാസ്​റ്റർ പ്ലാൻ: കരാർ നിയമനത്തിന് അപേക്ഷിക്കാം

അമൃത് നഗരങ്ങൾക്ക് മാസ്റ്റർ പ്ലാൻ: കരാർ നിയമനത്തിന് അപേക്ഷിക്കാം കോഴിക്കോട്: അമൃത് നഗരങ്ങൾക്ക് ജി.ഐ.എസ് അടിസ്ഥാനമാക്കിയുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനായി നിർദിഷ്ട യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത എന്ന ക്രമത്തിൽ ചുവടെ. പ്ലാനിങ് അസിസ്റ്റൻറ് (ജി.ഐ.എസ്), യോഗ്യത: േജ്യാഗ്രഫി/ജിയോളജിയിൽ ബിരുദാനന്തര ബിരുദം/ തത്തുല്യ യോഗ്യത. ജി.ഐ.എസ് സോഫ്റ്റ് വെയറിൽ പരിജ്ഞാനം അല്ലെങ്കിൽ റിമോട്ട് സെൻസിങ്/ജി.ഐ.എസ് ബിരുദം അഥവ തത്തുല്യ യോഗ്യത, ജി.ഐ.എസ് സോഫ്റ്റ്വെയറിലുള്ള പരിജ്ഞാനം. ആർക്കിടെക്റ്റ്/അർബൻ ഡിസൈനർ, യോഗ്യത: എം. ആർക്ക് അർബൻ ഡിസൈൻ. മേൽപറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ബി.ആർക് യോഗ്യതയുള്ളവരെയും പരിഗണിക്കും. കമ്പ്യൂട്ടർ അസി. (ഓഫിസ്), യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, എം.എസ് ഓഫിസ്, ഡി.ടി.പി എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സ്. കൂടാതെ മലയാളം, ഇംഗ്ലീഷ് വേർഡ് േപ്രാസസിങ്ങിലുള്ള പ്രാവീണ്യം. താൽപര്യമുള്ളവർ സെപ്റ്റംബർ 29ന് മുമ്പായി കോഴിക്കോട് ചക്കോരത്തുകുളത്തുള്ള മേഖല നഗരാസൂത്രണ ഒാഫിസിൽ അപേക്ഷ നൽകണം. ഫോൺ: 0495 2369300. ജി.എസ്.ടി: ശിൽപശാല കോഴിക്കോട്: ജില്ലയിൽ ജി.എസ്.ടിയുമായി ബന്ധപ്പെട്ട് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പി​െൻറ ആഭിമുഖ്യത്തിൽ സർക്കാർ വകുപ്പുകളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ജീവനക്കാർക്കായി രജിസ്േട്രഷൻ, ടി.ഡി.എസ്, മറ്റു സംശയനിവാരണം എന്നിവ സംബന്ധിച്ച ശിൽപശാല എരഞ്ഞിപ്പാലം ജവഹർ നഗർ കോളനിയിലുള്ള സെയിൽസ് ടാക്സ് കോപ്ലക്സ് കോൺഫറൻസ് ഹാളിൽ (ആറാം നില) സെപ്റ്റംബർ 23ന് രാവിലെ 9.45 മുതൽ ഉച്ചക്ക് 1.30 വരെ നടത്തും. കോഴിക്കോട് ജില്ലയിൽ ഇതുവരെ നടന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാത്ത സർക്കാർ വകുപ്പുകളിലെയും മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലെയും ജി.എസ്.ടിയുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന ജീവനക്കാർ അവസരം വിനിയോഗിക്കണമെന്ന് ചരക്കുസേവന നികുതി വകുപ്പ് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. ഫോൺ : 0495 -2770088. 14 വീടുകൾ തകർന്നു കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലുണ്ടായ ശക്തമായ മഴയിൽ 14 വീടുകൾ ഭാഗികമായി തകർന്നു. മരുതോംകരയിലും കോട്ടൂളിയിലുമാണ് നാശനഷ്ടങ്ങളുണ്ടായെതന്ന് ജില്ലാതല കൺട്രോൾ റൂമിൽനിന്ന് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.