ഹോം സോള്‍ തെയ്യമ്പാട്ടില്‍ വൈവിധ്യമാര്‍ന്ന ലൈഫ് സ്റ്റൈലുകള്‍ക്കായി എല്ലാവിധ ഫർണിച്ചറും അണിനിരത്തുന്ന, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചര്‍ മാള്‍ പത്തടിപ്പാലം ഇടപ്പള്ളിയില്‍, തദ്ദേശ മന്ത്രി കെ.ടി. ജലീലും പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ ഹൈബി ഈഡന്‍, ടി.എ. അഹമ്മദ് കബീര്‍, വി.ഡി. സതീശന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ജെസ്സി പീറ്റര്‍, മുന്‍ എം.എല്‍.എമാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, ബെന്നി ബെഹനാന്‍, വി.എ. സക്കീര്‍ഹുസൈന്‍, ബാബു സേട്ട്, കള്ളിയത്ത് നൂര്‍ഷാ എന്നിവര്‍ പങ്കെടുത്തു. തെയ്യമ്പാട്ടില്‍ ഗ്രൂപ് ചെയര്‍മാന്‍ ഷറഫുദ്ദീന്‍ തെയ്യമ്പാട്ടില്‍, ഡയറക്ടര്‍മാരായ ഷാനിബ് ഷറഫുദ്ദീന്‍, സെയ്ത് മുഹമ്മദ്, സി.പി. അബ്ദുർറഹ്മാന്‍, കെ.എം. കോയാമു എന്നിവരും സന്നിഹിതരായിരുന്നു. ഹോം സോള്‍ തെയ്യമ്പാട്ടിലിെൻറ ഒപുലെന്‍സയുടെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഹോം വേള്ഡിെൻറ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും എന്ഹാന്സിെൻറ ഉദ്ഘാടനം ഹൈബി ഈഡനും ക്രിയേറ്ററിെൻറ ഉദ്ഘാടനം െഎ.െഎ.എ കൊച്ചിന്‍ സെൻറര്‍ ചെയര്‍മാന്‍ വി.എന്‍. രാമചന്ദ്രനും നിർവഹിച്ചു. ഉമ്മൻ ചാണ്ടി ആദ്യ വില്‍പന നിർവഹിച്ചു. ഉദ്ഘാടനം പ്രമാണിച്ച് ആകര്‍ഷകമായ ഓഫറുകളുമുണ്ട്. ആദ്യ 1000 കസ്റ്റമേഴ്സിന് പര്‍ചേസുകള്‍ക്കനുസൃതമായി 3.74 ലക്ഷം രൂപ വരെ കാഷ് വൗച്ചര്‍ ലഭിക്കും. കൂടാതെ ഒപുലെന്‍സയില്‍നിന്ന് മൂന്നു ലക്ഷം രൂപക്കു മുകളിലുള്ള പര്‍ചേസുകള്‍ക്ക് 44,000 രൂപ വിലവരുന്ന സ്റ്റാൻലി ലേസി ബോയ് റിക്ലൈനര്‍ സൗജന്യമായി ലഭിക്കും. ഹോം വേള്‍ഡില്‍നിന്ന് രണ്ടുലക്ഷം രൂപക്കു മുകളിലുള്ള പര്‍ചേസുകള്‍ക്ക് 30,000 രൂപ കാഷ് ബാക്ക് ഓഫറുമുണ്ട്. ഫർണിച്ചർ മാൾ ഹോം സോൾ തെയ്യമ്പാട്ടിലിെൻറ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീലും പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ചേർന്ന് നിർവഹിക്കുന്നു. എം.എൽ.എമാരായ ഹൈബി ഇൗഡൻ, ടി.എ. അഹമ്മദ് കബീർ, മുനിസിപ്പൽ ചെയർപേഴ്സൻ ജെസ്സി പീറ്റർ, തെയ്യമ്പാട്ടിൽ ഗ്രൂപ് ചെയർമാൻ ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ, ഡയറക്ടർമാരായ ടി. അബ്ദുർറഹ്മാൻ, സുബൈർ, സി.പി. അബ്ദുർറഹ്മാൻ, കെ.എം. കോയാമു എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.