കൊച്ചി: ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെയും ഇടതുപാർട്ടികളുടെയും സമ്മേളനം 23, 24 തീയതികളിൽ എറണാകുളം ബോൾഗാട്ടി പാലസിൽ നടക്കും. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിെൻറ നൂറാം വാർഷികാചരണത്തിെൻറ ഭാഗമായി സി.പി.എം കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. ദക്ഷിണ ഏഷ്യയിലെ എട്ട് രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്, ഇടത് പാർട്ടി പ്രതിനിധികളും ഇന്ത്യയിലെ സി.പി.എം, സി.പി.െഎ പ്രതിനിധികളും സമ്മേളനത്തിൽ പെങ്കടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ കൂടിയായ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സാമ്രാജ്യത്വം ദക്ഷിണേഷ്യൻ മേഖലയിൽ നടത്തുന്ന ഇടപെടലുകളും രാജ്യങ്ങളുടെ ദേശീയ പരമാധികാരത്തിന് നേരെ ഉയരുന്ന വെല്ലുവിളികളും സമ്മേളനം ചർച്ച ചെയ്യും. വർഗീയവാദത്തിെൻറയും വിഘടനവാദത്തിെൻറയും പ്രത്യാഘാതങ്ങളും റോഹിങ്ക്യൻ അഭയാർഥി പ്രശ്നവും ചർച്ചയാകും. 23ന് രാവിലെ 10ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. ശ്രീലങ്കയിൽനിന്ന് കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് ശ്രീലങ്കയെ കൂടാതെ ജനത വിമുക്തി പെരുമന, നേപ്പാളിൽനിന്ന് കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് നേപ്പാൾ, കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് നേപ്പാൾ (മാവോയിസ്റ്റ്), ബംഗ്ലാദേശിൽനിന്ന് കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് ബംഗ്ലാദേശ്, പാകിസ്ഥാനിൽനിന്ന് കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് പാകിസ്ഥാൻ, അവാമി വർക്കേഴ്സ് പാർട്ടി പാകിസ്ഥാൻ എന്നിവയുടെ പ്രതിനിധികളാണ് സമ്മേളനത്തിൽ പെങ്കടുക്കുന്നത്. 24ന് വൈകുന്നേരം അഞ്ചിന് മറൈൻഡ്രൈവിൽ റെഡ്വളൻറിയർ മാർച്ചും സമാപന സമ്മേളനവും നടക്കും. സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പിണറായി വിജയൻ, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ സി.പി.എം ജില്ല സെക്രട്ടറി പി. രാജീവും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.