കലൂർ-^മഹാരാജാസ്​ കൊച്ചി മെട്രോ: ജോലികൾ അന്തിമഘട്ടത്തിൽ

കലൂർ--മഹാരാജാസ് കൊച്ചി മെട്രോ: ജോലികൾ അന്തിമഘട്ടത്തിൽ സുരക്ഷ പരിശോധന 25 മുതൽ കൊച്ചി: കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പാതയുടെ ഉദ്ഘാടനത്തിന് മുന്നോടിയായ ജോലികൾ അന്തിമഘട്ടത്തിൽ. ഒക്ടോബർ മൂന്നിന് ഉദ്ഘാടനം നടത്താവുന്ന വിധം തിരക്കിട്ട ജോലികളാണ് നടക്കുന്നത്. പാലാരിവട്ടം മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പാതയിൽ മെട്രോ റെയിൽ സുരക്ഷ കമീഷണറുടെ നേതൃത്വത്തിൽ സെപ്റ്റംബർ 25, 26 തീയതികളിൽ പരിശോധന നടക്കും. ഒക്ടോബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനാണ് ധാരണയായിരിക്കുന്നത്. കേന്ദ്ര നഗരവികസന മന്ത്രിയുടെ സൗകര്യം കൂടി പരിഗണിച്ചാകും തീയതിയുടെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. അഞ്ച് കിലോമീറ്റർ വരുന്ന പാതയിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കലൂർ, ലിസി, എം.ജി. റോഡ്, മഹാരാജാസ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകളാണുള്ളത്. ടിക്കറ്റ് കൗണ്ടറുകൾ, ലിഫ്റ്റുകൾ,എസ്കലേറ്ററുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇൗ മാസം അവസാനത്തോടെ പൂർത്തിയാകും. മെട്രോ റെയിൽ ചീഫ് സുരക്ഷ കമീഷണറും രണ്ട് ഡെപ്യൂട്ടി കമീഷണറും ഉൾപ്പെടുന്ന സംഘമാണ് സുരക്ഷ പരിശോധന നടത്തുക. പരിശോധനക്ക് ശേഷം കമീഷണറുടെ അനുമതി ലഭിച്ചാലേ ട്രെയിനുകൾ ഒാടിക്കാനാകൂ. ട്രാക്കും സിഗ്നനലിങ് സംവിധാനവും കോച്ചുകളും കുറ്റമറ്റതാണെന്ന് ഉറപ്പാക്കാൻ നേരേത്ത ട്രെയിനുകൾ പരീക്ഷണ ഒാട്ടം നടത്തിയിരുന്നു. ജൂൺ 17ന് ഉദ്ഘാടനം ചെയ്ത ആലുവ മുതൽ പാലാരിവട്ടം വരെയുള്ള മെട്രോ സർവിസി​െൻറ ഇതുവരെയുള്ള പ്രവർത്തനം തൃപ്തികരമാണെന്നാണ് കൊച്ചി മെേട്രാ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അധികൃതരുടെ വിലയിരുത്തൽ. സാധാരണ ദിവസങ്ങളിൽ പ്രതിദിനം ശരാശരി 30,000 പേരും അവധി ദിനങ്ങളിൽ 96,000 പേരും മെട്രോയിൽ സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്ക്. സർവിസ് മഹാരാജാസ് ഗ്രൗണ്ട് വരെ നീട്ടുന്നതോടെ സ്ഥിരം യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷ.ജീവജാലങ്ങളുടെ ആവിഷ്കാരം മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷനിൽ കാണാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.