അത്തോളി: പെട്രോൾ, ഡീസൽ വിലവർധനയിലൂടെ രാജ്യത്തെ സാധാരണക്കാരനെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അത്തോളി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അത്തോളിയിൽനിന്നും പ്രകടനമായെത്തിയ പ്രവർത്തകർ അത്താണി ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു. പാർലമെൻറ് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ജൈസൽ അത്തോളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വി.എം. ഷിബീഷ് അധ്യക്ഷത വഹിച്ചു. ഗിരീഷ് മൊടക്കല്ലൂർ, രാജേഷ് കൂട്ടാക്കിൽ, വി.ടി.കെ. ഷിജു എന്നിവർ സംസാരിച്ചു. സന്തോഷ് കുന്നത്തറ, ജൂനസ് എ. റഹ്മാൻ, സുമേഷ് കൊളക്കാട്, സി.വി. അഖിൽ , ഒ.ടി. രജീഷ്, ദേവപ്രസാദ്, സുബൈർ വേളൂർ, ഇ.എം. സുലേജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.