പന്തീരാങ്കാവ്: ചുറ്റുപാടും മണ്ണിട്ട് ഉയർത്തിയതോടെ മഴവെളളം മുഴുവൻ തങ്കമണിയുടെ വീട്ടിനകത്താണ്. അടുക്കളയിലും കിടപ്പു മുറിയിലുമൊക്കെ മഴവെള്ളവും ഒപ്പമെത്തുന്ന മാലിന്യവുമാണ്. ഒളവണ്ണ കൊടിനാട്ടുമുക്ക് ചെറുവത്താഴം ടി.പി. തങ്കമണിക്കാണ് ഈ ദുരിതം. ചുറ്റും മണ്ണിട്ട് ഉയർത്തിയതോടെ വെള്ളം ഒഴിഞ്ഞുപോവാതെ ഇവരുടെ പറമ്പിലായി. കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇഷ്ടികവെച്ച് ഉയർത്തിയാണ് അടുപ്പിൽ തീ കത്തിക്കുന്നത്. കിടപ്പുമുറിയിലുമൊക്കെ അവസ്ഥ ഇതുതന്നെ. അലക്കാനും കുളിക്കാനുമെല്ലാം മഴവെള്ളം തന്നെ. മഴയിൽ കുതിർന്ന പഴയ തറയിലെ പഴക്കമുള്ള വീട്ടിൽ ഭീതിയോടെ ഒറ്റക്കാണ് തങ്കമണിയുടെ താമസം. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ഈ വീട്ടമ്മക്ക് സർക്കാറിൽനിന്ന് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടുമില്ല. മഴ ശക്തമായതോടെ പ്രദേശത്ത് പലഭാഗത്തും വെള്ളക്കെട്ടുകളാണ്. വീടുകൾക്കുചുറ്റും മഴയൊരുക്കിയ കെണിയാണ്. കൊച്ചുകുട്ടികളുള്ളവർ ഏറെ ആധിയിലാണ്. ആവശ്യത്തിന് ഒാവുചാലുകളില്ലാത്തതാണ് വെള്ളംകെട്ടി നിൽക്കാൻ പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.