തണ്ണീർത്തടം മണ്ണിട്ടുനികത്തുന്നതായി പരാതി പൂനൂർ: കാന്തപുരം അങ്ങാടിയുടെ ഹൃദയഭാഗത്ത് തണ്ണീർത്തടം മണ്ണിട്ടുനികത്താന്‍ ശ്രമിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്. പ്രദേശത്തെ 50ഓളം കുടുംബങ്ങളുടെ കുടിവെള്ള പദ്ധതിക്കുവേണ്ടി വെള്ളം പമ്പ്ചെയ്യുന്ന കിണറിനടുത്തുള്ള വയലാണ് മണ്ണിട്ടുമൂടാന്‍ ശ്രമിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്വകാര്യ വ്യക്തി വാങ്ങിയ ഡാറ്റാബാങ്കില്‍പെട്ട തണ്ണീർത്തടമാണ് വീട് നിർമാണത്തിനുവേണ്ടി നികത്താന്‍ ശ്രമിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഡാറ്റാബാങ്കില്‍പെട്ട തണ്ണീർത്തടമായതിനാല്‍ ഉണ്ണികുളം പഞ്ചായത്ത് പ്രാദേശിക നിരീക്ഷണ സമിതി മണ്ണിട്ടുനികത്താന്‍ അനുവാദം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ജില്ല കലക്ടറില്‍നിന്ന് അനുമതിപത്രം നേടിയാണ് ഇപ്പോള്‍ മണ്ണിട്ടുമൂടാന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. പാരിസ്ഥിതികപ്രശ്നങ്ങള്‍ക്കും പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളുടെ നാശത്തിനും ഇടയുള്ളതിനാല്‍ വയല്‍നികത്താന്‍ അനുവദിക്കരുതെന്ന് കാന്തപുരം കുടിവെള്ള സംരക്ഷണ സമിതി യോഗം അധികൃതരോടാവശ്യപ്പെട്ടു. പരാതിയെ തുടര്‍ന്ന് ഭൂരേഖ തഹസില്‍ദാര്‍ സജീദ് സ്ഥലം സന്ദര്‍ശിച്ച് സമീപവാസികളില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ വാര്‍ഡ് മെംബര്‍ എ.പി. രാഘവന്‍ അധ്യക്ഷത വഹിച്ചു. അജിത്‌കുമാർ, ഫസല്‍വാരിസ്, ജയൻ, സുൽഫീക്കര്‍ ഇബ്രാഹിം, ഷമീര്‍ ബാവ, പി.കെ. ഹംസ തുടങ്ങിയവര്‍ സംസാരിച്ചു. EKAROOL10 കാന്തപുരം അങ്ങാടിക്കടുത്ത് മണ്ണിട്ടുനികത്തുന്നതിന് തണ്ണീർത്തടത്തിലെ കമുകുകള്‍ മുറിച്ചുമാറ്റിയ നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.