മൃതദേഹം ദഹിപ്പിക്കാൻ ജനറേറ്റർ സംവിധാനമൊരുക്കിയില്ല; യൂത്ത് ലീഗ് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു മുക്കം: വയോധികെൻറ മൃതദേഹം ദഹിപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറി ജനറേറ്റർ സംവിധാനമൊരുക്കി കൊടുത്തില്ലെന്ന് ആരോപിച്ച് യൂത്ത് ലീഗ് പ്രവർത്തകർ കാരശ്ശേരി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. മുക്കം ബസ്സ്റ്റാൻഡിൽ ചൊവ്വാഴ്ച രാവിലെ മരിച്ചനിലയിൽ കെണ്ടത്തിയ കാരശ്ശേരിയിലെ ചോണാട്ട് ഭാസ്കരനെ ഓടതെരുവിലെ പൊതുശ്മശാനത്തിൽ ദഹിപ്പിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി ജനറേറ്റർ സംവിധാനമൊരുക്കി കൊടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചത്. ദലിത് വിഭാഗത്തിൽപെട്ട ഇദ്ദേഹത്തിന് സ്വന്തമായി ഭൂമിയില്ലാത്തതിനാൽ പഞ്ചായത്തിലെ ഓടതെരുവിൽ പ്രവർത്തിക്കുന്ന ശ്മശാനത്തിൽ ദഹിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ശ്മശാനം പ്രവർത്തിക്കുന്നതിന് ആവശ്യമായ ജനറേറ്ററില്ലാത്തതിനാൽ പഞ്ചായത്ത് സെക്രട്ടറി അനുമതി നിഷേധിച്ചു. എം.െഎ. ഷാനവാസ് എം.പിഫണ്ടിൽനിന്ന് 35 ലക്ഷം രൂപ െചലവഴിച്ചാണ് കാരശ്ശേരി ഓടതെരുവിൽ പൊതുശ്മശാനം ഒരുക്കിയത്. ആറുമാസം മുമ്പാണ് ശ്മശാനം ഉദ്ഘാടനം ചെയ്തത്. മൃതദേഹം ദഹിപ്പിക്കുന്നതിനിടയിൽ വൈദ്യുതി പലപ്പോഴും തടസ്സപ്പെടാറുണ്ട്. ദഹിപ്പിക്കുന്നതിനിടയിൽ വൈദ്യുതിപോയി മറമാടിയ സംഭവം വരെ കാരശ്ശേരി ശ്മശാനത്തിൽ സംഭവിച്ചിട്ടുണ്ട്. എന്നിട്ടും ജനറേറ്റർ സംവിധാനം ഒരുക്കിയിട്ടില്ല. ഇൗ കാര്യത്തിൽ നിരവധി സമരങ്ങൾ നടന്നിട്ടുണ്ട്. പലപ്പോഴും കോഴിക്കോട് വൈദ്യുതിശ്മശാനത്തിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകേണ്ട ഗതികേടുണ്ടാകുന്നു. പിന്നാക്ക വിഭാഗത്തിൽപെട്ട ഭാസ്കരെൻറ മൃതദേഹവും കോഴിക്കോട്ടേക്ക് കൊണ്ടുപോകാൻ അധികൃതർ നിർദേശിക്കുകയായിരുന്നത്രേ. ഇതേതുടർന്നാണ് യൂത്ത് ലീഗ് പ്രവർത്തകർ ഓടതെരുവിലെ പൊതുശ്മശാനത്തിൽ അടിസ്ഥാന സൗകര്യങ്ങളും ജനറേറ്ററും ഒരുക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ 11ന് പ്രതിഷേധവുമായെത്തിയത്. രണ്ടുമാസത്തിനുള്ളിൽ പൊതുശ്മശാനം സൗകര്യങ്ങളോടെ തുറന്നുകൊടുക്കുമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെയും മുക്കം അഡീഷനൽ എസ്.ഐ ജോയിയുടെയും ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. photo: mkmuc1.jpg മൃതദേഹം ദഹിപ്പിക്കാൻ ജനറേറ്റർ സംവിധാനമൊരുക്കാത്തതിൽ യൂത്ത് ലീഗ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.