കന്ന് കാലി വിൽപ്പന കേന്ദ്രത്തിലെ മാലിന്യങ്ങൾ മാർക്കറ്റ് റോഡിലേക്ക് ഒലിച്ചെത്തുന്നു

കന്നുകാലി വിൽപനകേന്ദ്രത്തിലെ മാലിന്യങ്ങൾ ഒലിച്ചെത്തുന്നത് മാർക്കറ്റ് റോഡിലേക്ക് കൊടുവള്ളി: ഏറെ തിരക്കനുഭവപ്പെടുന്ന കൊടുവള്ളി മാർക്കറ്റ് റോഡിനു സമീപം പ്രവർത്തിക്കുന്ന കന്നുകാലി വിൽപന കേന്ദ്രത്തിലെ മാലിന്യങ്ങൾ റോഡിലേക്ക് ഒലിച്ചെത്തുന്നത് ദുരിതമാവുന്നു. നേരേത്ത പെരിയാംതോട് ഭാഗത്തായിരുന്നു പ്രധാനമായും കന്നുകാലി കച്ചവടം നടന്നിരുന്നത്. ആഴ്ചച്ചന്തകൾ വിസ്മൃതിയിലായതോടെ മാർക്കറ്റ് റോഡിലെ കച്ചവടകേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന ഭാഗത്തേക്ക് കന്നുകാലി കച്ചവടം മാറ്റുകയായിരുന്നു. മഴ പെയ്യുന്നതോടെ ചാണകമടങ്ങിയ മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകിയെത്തുന്നതിനാൽ സമീപത്തെ കച്ചവടക്കാരും യാത്രക്കാരുമെല്ലാം പ്രയാസപ്പെടുകയാണ്. മിക്ക ദിവസങ്ങളിലും പുലർച്ചെ തുടങ്ങുന്ന കന്നുകാലി കച്ചവടം രാവിലെ 10 വരെയെങ്കിലും നീളും. കാൽനടക്കാർക്കും വാഹനങ്ങൾക്കുമെല്ലാം പ്രയാസം സൃഷ്ടിച്ച് നടപ്പാതയുടെ കൈവരികളിൽ കന്നുകാലികളെ കൊണ്ടുവന്ന് കെട്ടിയിടുന്നതും, ഇവ മലമൂത്രവിസർജനം ചെയ്ത് വൃത്തിഹീനമാക്കുന്നതും ഏറെ പ്രയാസമാണ് വരുത്തിവെക്കുന്നത്. ഇൗ ഭാഗത്ത് സ്കൂൾ, കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനാൽ ദിനംപ്രതി ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇതുവഴി കടന്നുപോകുന്നത്. പ്രശ്നത്തിന് നടപടി ആവശ്യപ്പെട്ട് നഗരസഭക്കും ആരോഗ്യവകുപ്പിനുമെല്ലാം പരാതി നൽകിയിട്ടും നടപടികളൊന്നുമുണ്ടാവുന്നില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. kdy-1 Maarket Roodile malinyam കൊടുവള്ളി മാർക്കറ്റ് റോഡിലെ കന്നുകാലി വിൽപന കേന്ദ്രത്തിൽനിന്ന് ഒലിച്ചെത്തിയ മാലിന്യങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.