ലോട്ടറി ടിക്കറ്റിലെ നമ്പറുകൾ തിരുത്തി പണം തട്ടുന്ന സംഘം ജില്ലയിൽ സജീവം

ലോട്ടറി ടിക്കറ്റിലെ നമ്പറുകൾ തിരുത്തി പണംതട്ടുന്ന സംഘം ജില്ലയിൽ സജീവം മുക്കം: സംസ്ഥാന സർക്കാറി​െൻറ ലോട്ടറി ടിക്കറ്റുകളിലെ നമ്പർ തിരുത്തി പണംതട്ടുന്ന സംഘം ജില്ലയിൽ സജീവമാകുന്നു. ചൊവ്വാഴ്ച മുക്കം മണാശ്ശേരിയിലെ ലോട്ടറി വിൽപനക്കാരൻ ഭാസ്കരനെ അജ്ഞാത സംഘത്തിലൊരാൾ കബളിപ്പിച്ച് പണം തട്ടിയെടുത്തു. സംസ്ഥാന ലോട്ടറി ടിക്കറ്റി​െൻറ നമ്പർ സമർഥമായി ചുരണ്ടിമാറ്റിയാണ് പണംതട്ടുന്നത്. ചെറിയ സംഖ്യകളായ 100, 200, 500, 1000, 5000 രൂപയുടെ സമ്മാനമായി ലഭിച്ച ടിക്കറ്റുകൾ കെണ്ടത്തി സമ്മാനം ലഭിക്കാത്ത ടിക്കറ്റുകളിലെ അക്കങ്ങൾ തിരുത്തിയാണ് ഏജൻറുമാർക്ക് റിസൽട്ട് ചാർട്ട് കാണിച്ച് കബളിപ്പിക്കുന്നത്. രണ്ടു വർഷമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്ന ഭാസ്കരൻ നിത്യച്ചെലവിന് വക കെണ്ടത്താനാണ് ലോട്ടറി ഏജൻറായി ജോലിയെടുക്കുന്നത്. ഇതിനിടയിലാണ് ഇയാളെ തട്ടിപ്പിനിരയാക്കിയത്. സംഭവത്തെപ്പറ്റി ഭാസ്കരൻ പൊലീസിനോട് വിവരിക്കുന്നതിങ്ങനെയാണ്. ഓട്ടോറിക്ഷയിൽ വന്നെത്തിയ സംഘത്തിലെ ഒരാൾ 5000 രൂപയുടെ കാരുണ്യ പ്ലസ് സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റുമായി ഭാസ്കരനെ സമീപിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. ചാർട്ടിലെ നമ്പർ പരിശോധിച്ചപ്പോൾ കാരുണ്യ പ്ലസി​െൻറ പി.ഇ 247893 എന്ന നമ്പറിൽ സമ്മാനം ലഭിച്ചതായി കണ്ടതിനെ തുടർന്ന് ഒട്ടും സംശയിക്കാതെ 3500 രൂപയും ബാക്കി 1400 രൂപയുടെ ലോട്ടറി ടിക്കറ്റും ഇയാൾക്ക് നൽകി. ഭാസ്കര​െൻറ കൈവശം പണമില്ലാത്തതിനാൽ മണാശ്ശേരിയിലെ കടയിൽനിന്ന് 2000 രൂപ കടം വാങ്ങിച്ചാണ് കൊടുത്തത്. തുടർന്ന് ഭാസ്കരൻ ഇതേ ടിക്കറ്റുമായി മുക്കത്തെ പ്രധാന ഏജൻസിയിലെത്തി കാണിച്ചപ്പോഴാണ് തട്ടിപ്പ് വിവരമറിഞ്ഞത്. ഏജൻറ് ടിക്കറ്റ് സ്കാൻ ചെയ്തപ്പോൾ പി.ഇ 247396 എന്ന നമ്പറാെണന്ന് തിരിച്ചറിയുകയും ചെയ്തു. ടിക്കറ്റിലെ നാലാമത്തെയും ആറാമത്തെയും നമ്പർ ഒട്ടും സംശയമുണ്ടാക്കാത്ത രീതിയിൽ ചുരണ്ടിമാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ഭാസ്കരൻ മുക്കം പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.