കൊടുവള്ളി: പ്ലാസ്റ്റിക് മാലിന്യങ്ങളെ പൂർണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദപ്രദേശമാവാൻ ഒരു നാട് തീവ്രയത്ന പോരാട്ടത്തിൽ. കൊടുവള്ളി നഗരസഭയിലെ 36-ാം ഡിവിഷനുൾപ്പെട്ട വാവാട് എരഞ്ഞോണ പ്രദേശത്തുകാരാണ് ഇനി മുതൽ വിവാഹം, സൽക്കാരങ്ങൾ, മറ്റു ചടങ്ങുകൾക്കുമെല്ലാം വാഴയില മാത്രം ഉപയോഗിക്കുകയുള്ളൂ എന്ന തീരുമാനമെടുത്തത്. ഡിവിഷനിൽ നടപ്പാക്കിയ 'മാലിന്യമുക്ത എരഞ്ഞോണ' പദ്ധതിയുടെ ഭാഗമായിട്ടാണ് എരഞ്ഞോണ ഡിവിഷനിൽ പൊതുപരിപാടികളിലടക്കം ഭക്ഷണവും വെള്ളവും വാഴയിലയിലോ പിഞ്ഞാണ പ്ലേറ്റുകളിലോ ചില്ല് ഗ്ലാസിലോ മാത്രമേ നൽകുകയുള്ളൂ എന്ന് തീരുമാനിച്ചത്. ഡിവിഷൻ കൗൺസിലർ ശാന നൗഷാജിെൻറ നേതൃത്വത്തിലാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. ചടങ്ങിെൻറ തീയതിയും പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും ഡിവിഷൻ കൗൺസിലറെ മുൻകൂട്ടി അറിയിച്ചാൽ പ്രത്യേക വളൻറിയർമാർ മുഖാന്തരം ഇലയും പിഞ്ഞാണ േപ്ലറ്റുകളും എത്തിക്കും. മൂന്നു മാസംകൊണ്ട് 25,000 പ്ലാസ്റ്റിക് ഉപകരണങ്ങളാണ് ഇതുവഴി ഒഴിവാക്കാനായതെന്നാണ് കൗൺസിലർ പറയുന്നത്. പ്ലാസ്റ്റിക് കവർകൂടി ഡിവിഷനിലേക്ക് വരുന്നത് തടയാൻ ആവശ്യമായ നടപടി സ്വീകരിച്ച് ആറു മാസംകൊണ്ട് പൂർണമായും മാലിന്യരഹിത ഗ്രാമമാക്കുകയാണ് ലക്ഷ്യമെന്ന് കൗൺസിലർ ശാന നൗഷാജ് പറയുന്നു. photo: kdy-2 Vavad Eranchonagil Vazhayila vitharanam വാവാട് എരഞ്ഞോണ പ്രദേശത്തെ വീട്ടിൽ ഭക്ഷണത്തിനായി വാഴയില വിതരണംചെയ്യുന്ന വളൻറിയർമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.