എസ്​.എഫ്.ഐ ജാഥക്ക് സ്വീകരണം

വടകര: എസ്.എഫ്.ഐ ജാഥക്ക് കോട്ടപ്പറമ്പിൽ സ്വീകരണം നൽകി. സംസ്ഥാന കമ്മിറ്റി വടക്കൻ മേഖല ജാഥയാണ് ചൊവ്വാഴ്ച വൈകീട്ട് കോട്ടപ്പറമ്പിലെത്തിയത്. സംസ്ഥാന സെക്രട്ടറി എം. വിജിൻ ആയിരുന്നു ജാഥാ ക്യാപ്റ്റൻ. മൊകേരിയിലായിരുന്നു ആദ്യ സ്വീകരണം നൽകിയത്. ഗൗരി ലങ്കേഷി​െൻറയും കൽബുർഗിയുടെയും ഗോവിന്ദ് പൻസാരെയുടെയും മറ്റും ചിത്രങ്ങളുയർത്തിയാണ് നൂറുകണക്കിന് വിദ്യാർഥികൾ ജാഥയിൽ അണിനിരന്നത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അമൽജിത്ത് അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ എം. വിജിൻ, സജിത് പി. ആനന്ദ്, ടി.പി. ബിനീഷ്, ടി.കെ. അനിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.