വില്ലേജ് ഓഫീസിൽ രശീതിയില്ല;നികുതി അടക്കാൻ നെട്ടോട്ടം

വില്ലേജ് ഓഫിസിൽ രസീതിയില്ല; നികുതി അടക്കാൻ നെട്ടോട്ടം നരിക്കുനി: വില്ലേജ് ഓഫിസിൽ ആവശ്യത്തിന് നികുതി രസീതിയില്ലാത്തത് മൂലം നികുതി അടക്കാനാവാതെ നികുതിദായകർ ദുരിതത്തിൽ. വിവിധ ലോണുകൾക്കും ആധാരം കമ്പ്യൂട്ടർവത്കരിക്കുന്നതിനും മറ്റ് പലവിധ ആവശ്യങ്ങൾക്കും നികുതി രസീതി കൂടിയേ തീരൂ. എന്നാൽ നരിക്കുനി വില്ലേജ് ഓഫിസിൽ 100 പേർക്ക് മാത്രമാണ് ചൊവ്വാഴ്ച നികുതി അടക്കാനായത്. ബാക്കിയുള്ളവർ ഏറെ കാത്തിരിപ്പിന് ശേഷം തിരിച്ചുപോവുകയായിരുന്നു. താലൂക്ക് ഓഫിസിൽനിന്ന് 100 രസീതികളുള്ള ഒരു രസീതി ബുക്ക് മാത്രമാണ് ലഭിച്ചതെന്നും അത് തീർന്നുവെന്നും വില്ലേജ് ഓഫിസ് ജീവനക്കാർ പറഞ്ഞു. വ്യാഴാഴ്ച മുതൽ നികുതി അടക്കണമെങ്കിൽ പുതിയ രസീതിബുക്ക് കിട്ടേണ്ടി വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.