കോഴിക്കോട്: മൊഫ്യൂസിൽ ബസ്സ്റ്റാൻഡിലേക്കും തിരിച്ചും കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനായി രണ്ട് എസ്കലേറ്ററുകൾ സ്ഥാപിക്കാൻ ധാരണ. രാജാജി റോഡിനും മാവൂർ റോഡിനും കുറുകെ മൊഫ്യൂസിൽ സ്റ്റാൻഡിെൻറ രണ്ട് കവാടത്തോട് ചേർന്നാണ് എസ്കലേറ്ററുകൾ വരുക. ഇതിെൻറ മുന്നോടിയായി പദ്ധതിയുടെ വിശദ റിപ്പോർട്ട് തയാറാക്കുന്ന കൊച്ചി മെട്രോ റെയിൽ കോർപറേഷൻ പ്രതിനിധികൾ ചൊവ്വാഴ്ച പരിശോധന നടത്തി. മൂന്ന് ആഴ്ചക്കകം കെ.എം.ആർ.എൽ റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചതായി മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. ഇതോടെ റെയിൽവേ സ്റ്റേഷനൊപ്പം ബസ്സ്റ്റാൻഡിലും കോഴിക്കോട്ട് എസ്കലേറ്ററുകളാവും. കേന്ദ്ര സർക്കാറിെൻറ അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എസ്കലേറ്റർ സ്ഥാപിക്കുക. മൊത്തം പ്രതീക്ഷിക്കുന്ന 11.35 കോടി ചെലവിലേക്ക് നഗരസഭയുടെ പങ്കായ രണ്ട് കോടിയോളം ഇതിനകം നൽകിക്കഴിഞ്ഞു. റിപ്പോർട്ട് ലഭിച്ച് ഭരണാനുമതി കിട്ടിയാലേ പദ്ധതി തുടങ്ങാനാവൂ. കേരളത്തിൽ ആദ്യമായാണ് റോഡ് മുറിച്ചുകടക്കാൻ എസ്കലേറ്റർ സ്ഥാപിക്കുന്നത്. രാജാജി റോഡിൽ നേരത്തേ മൊഫ്യൂസിൽ സ്റ്റാൻഡിലേക്ക് റോഡ് മുറിച്ചുകടക്കാൻ നടപ്പാലം ഉണ്ടായിരുന്നുവെങ്കിലും യാത്രക്കാർ ഉപയോഗിക്കാതെ നോക്കുകുത്തിയായപ്പോൾ പൊളിച്ചു മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.