മഴയിൽ മതിലിടിഞ്ഞ്​ വീടിന്​ കേടുപാട്

കോഴിക്കോട്: കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീടിന് കേടുപാട്. ചെറുകുളം താഴെ മക്കടക്കാവിൽ കദീശയുടെ വീടി​െൻറ മതിലാണ് തൊട്ടുതാഴെ അയ്യപ്പൻകണ്ടി നിഷാദി​െൻറ വീടിന് മുകളിലേക്ക് വീണത്. കിടപ്പുമുറിയും കിണറി​െൻറ ഭാഗവും പൈപ്പുകളും മണ്ണിടിച്ചിലിൽ തകർന്നു. ആറു മീറ്റർ നീളത്തിൽ മതിലിടിഞ്ഞിട്ടുണ്ട്. രാത്രി 10.30ഒാടെ മുറ്റത്ത് ആളില്ലാത്ത സമയത്ത് മണ്ണിടിഞ്ഞതിനാൽ അപകടം ഒഴിവായി. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീട്ടുകാർ കക്കോടി വില്ലേജ് ഒാഫിസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.