മേപ്പയ്യൂർ: പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ഓഫിസായ എ.വി സൗധത്തിനുനേരെ കല്ലേറ്. മേപ്പയ്യൂർ ടൗണിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവന്ന ഒരുപറ്റം യുവാക്കളാണ് ഓഫിസിനുനേരെ കല്ലെറിഞ്ഞത്. ഇതിനുപിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് മുസ്ലിംലീഗ് ആരോപിച്ചു. ഓഫിസ് അക്രമത്തിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ് നേതൃത്വത്തിൽ മേപ്പയ്യൂരിൽ പ്രകടനം നടത്തി. കുന്നങ്ങാത്ത് മൊയ്തിൻ, പി. മൊയ്തി, ഷർമിന കോമത്ത്, സറീന ഒളോറ, മുജീബ് കോമത്ത്, കെ.കെ.എ. ജലീൽ, മേപ്പാട്ട് പി.കെ. അബ്ദുല്ല എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിനു നേരെ കല്ലേറ് മേപ്പയൂർ: മുസ്ലിംലീഗ് ഓഫിസ് അക്രമണത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനുനേരെ ബസ്സ്റ്റാൻഡിൽ വെച്ച് കല്ലേറുണ്ടായത്. ഇതോടെ ടൗണിൽ ഏറെനേരം സംഘർഷാവസ്ഥ നിലനിന്നു. തുടർന്ന് ലീഗ് നടത്തിയ പ്രതിഷേധ യോഗത്തിൽ പേരാമ്പ്ര മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സി.പി.എ. അസീസ്, മണ്ഡലം ട്രഷറർ കല്ലൂർ മുഹമ്മദലി, വി. മുജീബ്, ടി.കെ.എ. ലത്തിഫ്, കെ.കെ. മൊയ്തീൻ, പി.കെ.കെ. അബ്ദുല്ല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.