ക്ഷേമാന്വേഷണത്തിന്​ ഇനി രാരിച്ചേട്ടനില്ല

നന്മണ്ട: തൃക്കൈക്കുന്നുമ്മൽ രാരിച്ചേട്ട​െൻറ ഒാർമകൾ എന്നും കൂളിപ്പൊയിൽ ഗ്രാമത്തിലുണ്ടാവും. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ഗ്രാമത്തോട് വിടപറഞ്ഞത്. ഇവിടെ ഏത് യാത്രക്കാർ ബസ് ഇറങ്ങിയാലും അത് അപരിചിതരായാൽ പോലും ക്ഷേമാന്വേഷണവുമായി രാരിച്ചേട്ടൻ എത്തും. വളരെ ഭവ്യതയോടെ 'നിങ്ങൾ' എന്ന് കുട്ടികളായാൽ പോലും അഭിസംബോധന ചെയ്താണ് കുശലാന്വേഷണം. കാര്യങ്ങളൊക്കെ തിരക്കിയതിനു ശേഷം പിന്നെ ഭാസ്കരേട്ട​െൻറ ചായക്കടയിലേക്ക് ചായക്ക് ക്ഷണിക്കും. ആ സ്നേഹാദരവി​െൻറ മുന്നിൽ മുത്തച്ഛനായും പിതാവായും സഹോദരനായും കണ്ട യാത്രക്കാർ ഏറെ. ക്ഷണം ചിലരൊക്കെ സ്നേഹത്തോടെ നിരസിക്കുമെങ്കിലും മറ്റു ചിലർ രാരിച്ചേട്ട​െൻറ സൽക്കാരത്തിൽ അതിഥികളാകും. കൂളിപ്പൊയിലിലെ ആദ്യകാല ചകിരി കയറ്റു തൊഴിലാളി, ശവദാഹത്തിനുള്ള വിറകുവെട്ടുകാരൻ എന്നീ നിലയിലും പ്രവർത്തിച്ചിരുന്നു. ജാതിയുടെയോ മതത്തി​െൻറയോ വേലിക്കെട്ടുകളില്ലാത്ത ജീവിതമായിരുന്നു രാരിച്ചേട്ടന്. മതസൗഹാർദം കാത്തുസൂക്ഷിക്കുന്നതിലും സജീവമായിരുന്നു. നാനാ മേഖലകളിലുള്ളവർ ആദരാഞ്ജലികളർപ്പിക്കാൻ തൃക്കൈക്കുന്നുമ്മൽ വസതിയിലെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.