എം. കുട്ടികൃഷ്ണൻ അനുസ്മരണം

നന്തിബസാർ: തിക്കോടി കൈരളി ഗ്രന്ഥശാല നിരൂപകനും സാഹിത്യ അക്കാദമി സെക്രട്ടറിയുമായിരുന്ന നടത്തി. കന്മന ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലയിൽ നടന്ന പരിപാടിയിൽ ബിജു കളത്തിൽ സംസാരിച്ചു. ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക് പേരാമ്പ്ര: സംസ്ഥാനപാതയിൽ കക്കാട് ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. കാർ യാത്രികരായ ചെമ്പ്ര മുക്കള്ളിൽ ചെമ്പൻകുളങ്ങര ഏലിയാമ്മ (68), ബേബി (72), മാട്ടനോട് വിരണപ്പുറത്ത് ഓമന (58) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എേട്ടാടെയാണ് അപകടം. കോഴിക്കോടുനിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചുവരുന്ന കുടുംബം സഞ്ചരിച്ച കാർ കോഴിക്കോട് ഭാഗത്തേക്ക് മണ്ണുമാന്തിയന്ത്രം കയറ്റി പോവുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതതടസ്സം നേരിട്ടു. പൊലീസെത്തി െക്രയിൻ ഉപയോഗിച്ച് വാഹനങ്ങൾ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.