പാലേരി: അടുത്ത ദിവസങ്ങളിൽ ആധാറും ആധാരവുമായി ബന്ധിപ്പിക്കുന്നതിെൻറ ഭാഗമായി ഭൂനികുതി അടക്കാൻ പാലേരി വില്ലേജ് ഒാഫിസിൽ തിരക്കൊഴിയുന്നില്ല. പല സാേങ്കതിക കാരണങ്ങളാൽ പലവട്ടം വില്ലേജ് ഒാഫിസിൽ കയറിയിറങ്ങേണ്ട ഗതികേടിലാണ് ഭൂവുടമകൾ. ഒന്നുരണ്ടു മാസത്തോളമായി തുടരുന്ന കരം ഒടുക്കൽ പകലന്തിയോളം നീണ്ടുപോകുന്നു. ചിലരുടെ ആധാരം ബാങ്കുകളിലായത് കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. സ്റ്റാഫിെൻറ കുറവും പ്രശ്നം നീണ്ടുപോകാൻ ഇടവരുത്തുന്നു. പാലേരി വില്ലേജിൽ ഒാഫിസറെ കൂടാതെ മൂന്ന് സ്റ്റാഫുണ്ട്. എന്നാൽ, മിക്ക ദിവസങ്ങളിലും ഒരാൾ മാത്രമേ ഒാഫിസിലുണ്ടാകൂ. ബാക്കിയുള്ളവർ താലൂക്ക് ഒാഫിസിലോ ഫീൽഡിലോ ആയിരിക്കും. ഇതും വിഷമം സൃഷ്ടിക്കുന്നുെണ്ടന്ന് നാട്ടുകാർ പറയുന്നു. വില്ലേജ് ഒാഫിസിെൻറ കീഴിൽ നികുതി സ്വീകരിക്കാൻ ക്യാമ്പ് നടത്താൻ പദ്ധതിയുണ്ട്. 23ന് വടക്കുമ്പാട് ഹയർ സെക്കൻഡറിയിലും മുതുവണ്ണാച്ച ഗവ. എൽ.പിയിലുമാണ് ക്യാമ്പ് വെച്ചിട്ടുള്ളത്. എന്നാൽ, വില്ലേജ് പരിധിയിൽപ്പെട്ട ഒേട്ടറെ പേർ നികുതി കരം ഒടുക്കാൻ ബാക്കിയിരിക്കെ കുറച്ചുകൂടി സമയം നീട്ടിക്കിട്ടണമെന്നാണ് ഭൂവുടമകൾ ആവശ്യപ്പെടുന്നത്. അതോടൊപ്പം ക്യാമ്പുകളിലെ സ്ഥലസൗകര്യം വർധിപ്പിച്ച് ഭൂവുടമകളുടെ പ്രയാസം ലഘൂകരിക്കണമെന്ന ആവശ്യവും ശക്തമായി ഉയർന്നിട്ടുണ്ട്. സൃഷ്ടികൾ ക്ഷണിച്ചു പാലേരി: ചെറിയകുമ്പളം തനിമ കലാസാംസ്കാരിക വേദി ഇറക്കുന്ന വാർഷികപ്പതിപ്പിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. ഇൗമാസം 31നുമുമ്പ് സൃഷ്ടികൾ ബന്ധപ്പെട്ടവർക്ക് ലഭിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. േഫാൺ: 8086000424.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.