കോഴിക്കോട്: പെട്രോളിയം ഉൽപന്നങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇൗടാക്കുന്ന ഭീമനികുതി കുറച്ച് വിലവർധന തടയണമെന്ന് കാലിക്കറ്റ് ഒാേട്ടാ ടൂവീലേഴ്സ് അസോസിയേഷൻ പ്രവർത്തക േയാഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് അഡ്വ. എം.കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. ഇ.പി. ഉസ്മാൻകോയ, എം.എ. സത്താർ, പി.ടി. ആസാദ്, കട്ടയാട് വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഉത്തര മേഖല സമ്മേളനം കോഴിക്കോട്: കേരള തിേയാസഫിക്കൽ ഫെഡറേഷെൻറ ഉത്തരമേഖല സമ്മേളനത്തിൽ ശ്രീപ്രിയ മുഖ്യാതിഥിയായി. ഫെഡറേഷൻ പ്രസിഡൻറ് ഡോ. എം.എ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ദിനകരൻ, ഡോ. അജിത്കുമാർ, എസ്. ശിവദാസ്, ടി.വി. ഉസ്മാൻ, പി. ശോഭ എന്നിവർ സംസാരിച്ചു. ശാഖ പ്രസിഡൻറ് പ്രഫ. ആർ.സി. തമ്പി സ്വാഗതവും സെക്രട്ടറി അഡ്വ. എം. അനിൽകുമാർ നന്ദിയും പറഞ്ഞു. വാഗ്ഭടാനന്ദ ഗുരുദേവരുടെ പേരു നൽകണം കോഴിക്കോട്: കാരപ്പറമ്പ് കല്ലുത്താൻകടവ് റോഡിന് വാഗ്ഭടാനന്ദ ഗുരുദേവ റോഡ് എന്ന് നാമകരണം ചെയ്യണമെന്നും കനോലി കനാൽ മാലിന്യമുക്തമാക്കണമെന്നും എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല ജനറൽ ബോഡി ആവശ്യപ്പെട്ടു. വായനശാല പ്രസിഡൻറ് സി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.