മഴക്ക് ശമനം; ചാലിയാർ കരകവിഞ്ഞുതന്നെ

മാവൂർ: ചൊവ്വാഴ്ച കനത്തമഴക്ക് ശമനമുണ്ടായെങ്കിലും ചാലിയാർ ഇപ്പോഴും കരകവിഞ്ഞുതന്നെ. വയലുകളിലും നീർത്തടങ്ങളിലും ജലവിതാനം താഴ്ന്നു തുടങ്ങിയിട്ടുണ്ട്. പൈപ്പ്ൈലൻ റോഡിൽനിന്ന് വെള്ളം പൂർണമായി ഇറങ്ങാത്തതിനാൽ ചൊവ്വാഴ്ചയും ഗതാഗതം തടസ്സപ്പെട്ടു. വയലുകളിലെ വെള്ളക്കെട്ട് ഒഴിയാത്തതിനാൽ വാഴ അടക്കമുള്ള കൃഷി വെള്ളത്തിനടിയിലാണ്. വെള്ളക്കെട്ട് ഒഴിയാത്തതുകാരണം രൂക്ഷ കൃഷിനാശമാണ് ഇത്തവണ ഭയക്കുന്നത്. ചാലിയാർ കരകവിഞ്ഞൊഴുകുന്നത് തീരങ്ങൾക്ക് ഭീഷണിയായിട്ടുണ്ട്. കൃഷി നശിച്ചവർക്ക് അടിയന്തര ധനസഹായം നൽകണം മാവൂർ: അപ്രതീക്ഷിത മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം വൻ കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തിര ധനസഹായം നൽകണമെന്ന് മാവൂർ പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം ആവശ്യപ്പെട്ടു. കുറ്റിക്കടവ്, വളയന്നൂർ, മുഴാപ്പാലം, ചെറുപ്പ, തെങ്ങിലക്കടവ്, ഊർക്കടവ്, കൽപള്ളി, ആയംകുളം, പനങ്ങോട് ഭാഗങ്ങളിൽ പ്രദേശങ്ങൾ ഭാരവാഹികൾ സന്ദർശിച്ചു. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ പ്രസിഡൻറ് പി. വീരാൻ കുട്ടി, സെക്രട്ടറി പി.കെ. മുനീർ, ട്രഷറർ ഹബീബ് ചെറുപ്പ എന്നിവരാണ് സന്ദർശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.