പെരുവയലിൽ സ്വീപ്പർമാർ ശുചീകരണത്തിനിറങ്ങു​ന്നില്ലെന്ന്​ പരാതി

കുറ്റിക്കാട്ടൂർ: പെരുവയൽ ഗ്രാമപഞ്ചായത്തിനു കീഴിൽ അഞ്ചു സ്വീപ്പർമാരുണ്ടെങ്കിലും അവരുടെ സേവനം കാണാറില്ലെന്നാണ് നാട്ടുകാരുടെയും കച്ചവടക്കാരുടെയും പരാതി. വർഷത്തിലൊരിക്കൽ പഞ്ചായത്തധികൃതരും മെംബർമാരും കൊട്ടും കുരവയുമായി മാലിന്യമുക്ത പരിപാടിക്കായി അങ്ങാടിയിലിറങ്ങുമ്പോഴാണ് ഇവർ പ്രത്യക്ഷപ്പെടാറെന്നാണ് ആക്ഷേപം. കുറ്റിക്കാട്ടൂർ, വെള്ളിപറമ്പ്, പൂവാട്ടുപറമ്പ്, പെരുവയൽ, പെരിങ്ങളം എന്നിവിടങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടിയിരിക്കയാണ്. പഞ്ചായത്ത് പ്രസിഡൻറി​െൻറ വാർഡായ കുറ്റിക്കാട്ടൂരിൽ മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുന്നു. പഞ്ചായത്തിലെ സ്വീപ്പർമാരെ പഞ്ചായത്ത് ജീവനക്കാർ തന്നെ ഓഫിസ് ജോലികൾ ചെയ്യിക്കുകയാണ്. അങ്ങാടികളിലെ ക്ലീനിങ് പ്രവൃത്തികൾക്ക് മറ്റു പലരെയും ചുമതലപ്പെടുത്തുകയും ചെയ്യുന്നു. മാസത്തിലേതെങ്കിലും ദിവസത്തിൽ വന്ന് ഇവർ ചണ്ടികൾ കൂട്ടിയിട്ട് പോവുകയാണ്. ഇതിനെതിരെ നിരവധി തവണ വ്യാപാരികൾ പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാരനായ എ. അസീസ് അറിയിച്ചു. പഞ്ചായത്ത് മെംബർമാർ ഇവർക്കെതിരെ പരാതി പറഞ്ഞിട്ടുണ്ടെന്നും ഈയാഴ്ച തന്നെ അവരെ വിളിച്ചുവരുത്തുമെന്നും പഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.