കോഴിക്കോട്: ദേശീയ അന്വേഷണ ഏജന്‍സികള്‍ ഭയപ്പെടുത്തല്‍ കേന്ദ്രങ്ങളായി മാറിയെന്ന് പോപുലർ ഫ്രണ്ട് ദേശീയ സമിതിയംഗം പ്രഫ. പി. കോയ. 'മതപ്രബോധനം മൗലികാവകാശം അടിയറവ് െവക്കില്ല' എന്ന പേരിൽ പോപുലർ ഫ്രണ്ട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ വിഭാഗങ്ങള്‍ പ്രതികളാവുന്ന കേസുകളില്‍ അവരെ രക്ഷിക്കുന്ന സമീപനമാണ് എൻ.െഎ.എ സ്വീകരിക്കുന്നത്. ചൈനയോ പാകിസ്താനോ അമേരിക്കയുടെ ഇടപെടലോ ഒന്നുമല്ല, അക്രമത്തിെൻറയും ഹിംസയുടെയും ഭാഷ സംസാരിക്കുകയും അതിനുവേണ്ടി ആളുകളെ സംഘടിപ്പിക്കുകയും ചെയ്യുന്ന ഹിന്ദുത്വ ഫാഷിസമാണ് രാജ്യം നേരിടുന്ന വലിയ ഭീഷണിയെന്ന് തിരിച്ചറിഞ്ഞ ധീരയായ എഴുത്തുകാരിയായിരുന്നു ഗൗരി ലങ്കേഷ് എന്ന് അദ്ദേഹം പറഞ്ഞു. പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഹ്യൂമന്‍ റിസോഴ്‌സ് െഡവലപ്മെൻറ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. അഷ്‌റഫ് കല്‍പറ്റ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം സി.എ. റഊഫ്, ജില്ല പ്രസിഡൻറ് കെ.കെ. കബീര്‍ എന്നിവർ സംസാരിച്ചു. പി. അബ്ദുറഹ്മാന്‍ ദാരിമി, കെ.കെ. അബ്ദുല്‍ മജീദ് ഖാസിമി, സി.എ. ഹാരിസ്, എ.പി. അബ്ദുല്‍ നാസർ, പി. നിസാര്‍ അഹമ്മദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.