കോഴിക്കോട്: കരൾ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സാർഥം സെപ്റ്റംബർ 22ന് താജ് ഗേറ്റ്വേ ഹോട്ടലിൽ ഗാനസന്ധ്യ സംഘടിപ്പിക്കും. വൈകീട്ട് ആറുമുതലാണ് ഗാനമേള. കരൾ രോഗംമൂലം കഷ്ടത അനുഭവിക്കുന്ന കുട്ടികളിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ ആസ്റ്റർ മിംസിെൻറയും മെഴ്സിഡസ് ബെൻസ് ബ്രിഡ്ജ്വേ മോട്ടോഴ്സിെൻറയും സഹകരണത്തോടെയാണ് പരിപാടിയെന്ന് പ്രധാന സംഘാടകരായ ഡസ്റ്റിനേഷൻ കേരള മാഗസിൻ ചീഫ് എഡിറ്റർ ജോസ് കുന്നപ്പള്ളി പറഞ്ഞു. ഡോ. എം.കെ. മുനീർ എം.എൽ.എ, എവർ ഗ്രീൻ ഓർക്കസ്ട്ര പ്രസിഡൻറ് നയൻ ജെ ഷാ തുടങ്ങിയ പ്രമുഖർ പാട്ടുകാരായി എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.