കേന്ദ്രത്തി​​േൻറത്​ ജനവിരുദ്ധ വർഗീയനയങ്ങൾ ^-മന്ത്രി ടി.പി. രാമകൃഷ്ണൻ

കേന്ദ്രത്തിേൻറത് ജനവിരുദ്ധ വർഗീയനയങ്ങൾ -മന്ത്രി ടി.പി. രാമകൃഷ്ണൻ കുറ്റ്യാടി: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനം ചെറുത്തുനിൽക്കുന്ന കാലഘട്ടമാണ് ഇതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. 2016- സെപ്റ്റംബർ 18ന് കടന്തറപ്പുഴയിൽ കുളിക്കാനിറങ്ങിയ വിഷ്ണു, രജീഷ്, വിപിൻ ദാസ്, അശ്വന്ത്, ഷജിൻ, അക്ഷയ് രാജ് എന്നിവരുടെ സ്മാരകമായി നിർമിച്ച സി.പി.എം മാമ്പിലാട് ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുള്ളൻകുന്ന് ലോക്കൽ സെക്രട്ടറി ടി.പി. കുമാരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. മോഹനൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ. കൃഷ്ണൻ പതാക ഉയർത്തി. കെ.കെ. ദിനേശൻ, എൻ.പി. ബാബു, കെ.കെ. നന്ദനൻ, എ.എം. റഷീദ്, എൻ. രവി, വി.കെ. സുരേങ്കൻ, കെ.ടി. മനോജൻ, കെ.എം സതി, കെ.കെ. ലതിക എന്നിവർ സംസാരിച്ചു. കെ.ആർ. ബിജു സ്വാഗതവും വി.പി. ജനകൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.