ബംഗളൂരു: പരപ്പന ജയിലിൽ കഴിയുന്ന എ.െഎ.ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി ശശികലയുടെ സുഖവാസ ജീവിതത്തിെൻറ റിപ്പോർട്ട് പുറത്തുവിട്ട മുൻ ജയിൽ ഡി.ജി.പി രൂപ മോഡ്ഗില്ലിന് രാഷ്ട്രപതിയുടെ മെഡൽ. സ്തുത്യർഹ സേവനത്തിന് കഴിഞ്ഞവർഷം പ്രഖ്യാപിച്ച പൊലീസ് മെഡലാണ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ വാജുഭായ് വാല സമ്മാനിച്ചത്. രാഷ്ട്രപതിയുടെ മെഡലിന് അർഹയായതിൽ അതിയായ സന്തോഷമുണ്ടെന്ന് രൂപ ട്വിറ്ററിൽ പ്രതികരിച്ചു. ജയിലിൽ ശശികല ഉൾപ്പെടെയുള്ള ചിലർക്ക് വി.ഐ.പി പരിഗണനയാണ് ലഭിക്കുന്നതെന്നും അവർ ജയിലിൽനിന്ന് പുറത്തിറങ്ങിയിരുെന്നന്നും രൂപ വെളിപ്പെടുത്തിയിരുന്നു. ഇത് സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ അവർ സർക്കാറിനും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും കൈമാറി. രണ്ടുകോടി രൂപ കൈക്കൂലി നൽകിയാണ് ശശികല ജയിലിൽ ആഡംബര സൗകര്യങ്ങൾ തരപ്പെടുത്തിയതെന്നും റിപ്പോർട്ടിലുണ്ട്. സംഭവം വിവാദമായതോടെ രൂപയെയും ജയിൽ ഡി.ജി.പി സത്യനാരായണ റാവുവിനെയും സർക്കാർ സ്ഥലം മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.